കൊച്ചി: സ്റ്റാ൪ പദവിയുള്ള ബാറുകൾക്ക് ലൈസൻസ് പുതുക്കിനൽകി തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന അപ്പീൽ ഹരജികളിൽ വാദം കേൾക്കുന്നതിൽനിന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. നിലവാരമില്ലാത്ത ബാറുകൾ അടപ്പിച്ച നടപടിക്കെതിരായ ഹരജികളുടെ കൂടെ ത്രീ സ്റ്റാ൪ പദവിയുള്ള തങ്ങളുടെ ഹരജികൾ കൂടി പരിഗണിച്ച് പൊതു ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ ഒരു കൂട്ടം ബാ൪ ഉടമകൾ നൽകിയ അപ്പീൽ ഹരജികൾ കേൾക്കുന്നതിൽനിന്നാണ് ജസ്റ്റിസ് ആൻറണി ഡൊമനിക്, ജസ്റ്റിസ് അലക്സാണ്ട൪ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പിന്മാറിയത്.
നേരത്തേ ബാറുടമകളുടെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കേസിൽ വിധി പറയാനിരിക്കെ സിംഗിൾ ബെഞ്ച് കേസിൽനിന്ന് ഒഴിവായിരുന്നു. പിന്നീട് മറ്റൊരു ബെഞ്ചാണ് ഹരജികൾ കേട്ട് വിധി പറഞ്ഞത്. 418 ബാറുകൾക്ക് ലൈസൻസ് നിഷേധിച്ച സ൪ക്കാ൪ നടപടി ഇടക്കാല ഉത്തരവിലൂടെ സിംഗിൾ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ചില ബാറുടമകൾ നൽകിയ അപ്പീലും ഇടപെടാനാവില്ളെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനിടെയാണ് പൊതു ഉത്തരവ് തങ്ങൾക്ക് ദോഷകരമായെന്നും ത്രീ സ്റ്റാ൪ പദവിയുള്ള തങ്ങളുടെ ഹരജികളിലെ ആവശ്യം പ്രത്യേകം പരിഗണിച്ച് തുറക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് ഒരു കൂട്ടം അപ്പീൽ ഹരജികൾ പുതിയ ഡിവിഷൻ ബെഞ്ചിന് മുന്നിലത്തെിയത്. പ്രത്യേക കാരണം വ്യക്തമാക്കാതെയാണ് കേസുകൾ കേൾക്കുന്നതിൽനിന്ന് ഡിവിഷൻ ബെഞ്ച് ഒഴിവായത്. ഇനി ഈ അപ്പീലുകൾ മറ്റൊരു ഡിവിഷൻബെഞ്ചിൻെറ മുന്നിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.