അവര്‍ ചോദിച്ചു; ഗോധ്ര, അക്ഷര്‍ധാം, പാണ്ഡ്യ വധം –ഏതു കേസ് വേണം?

ന്യൂഡൽഹി: തന്നെ ഏതു കേസിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള ‘അവസരം’ ഗുജറാത്ത് പൊലീസ് തനിക്കു നൽകിയിരുന്നതായി അക്ഷ൪ധാം കേസിൽ സുപ്രീംകോടതി വെറുതെ വിട്ട മുഹമ്മദ് സലീം. ഗോധ്ര ട്രെയിൻതീവെപ്പ്, ഹരേൺ പാണ്ഡ്യ കൊലപാതകം, അക്ഷ൪ധാം ക്ഷേത്രാക്രമണം ഇവയിൽ ഏതിലാണ് ഉൾപ്പെടുത്തേണ്ടത് എന്നാണ് ഗുജറാത്ത് പൊലീസ് ചോദിച്ചത്. അക്ഷ൪ധാം കേസിൽ പോട്ട കോടതിവിധിപ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു മുഹമ്മദ് സലീം.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രവിജയം നേടിയ മേയ് 16നാണ് സുപ്രീംകോടതി സലീമിനെയും മറ്റ് അഞ്ചുപേരെയും വെറുതെ വിട്ടത്.
നിരപരാധികളെ കേസിൽ കുടുക്കിയ ഗുജറാത്ത് പൊലീസിനെയും ‘മനസ്സ് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാത്ത’ അന്നത്തെ ആഭ്യന്തരമന്ത്രി മോദിയെയും സുപ്രീംകോടതി കുറ്റപ്പെടുത്തിയിരുന്നു. ആറുപേരിൽ നാലുപേരും അതിനകം പത്തുവ൪ഷത്തിലധികം ജയിലിൽ കഴിഞ്ഞിരുന്നു.
‘പതിമൂന്നു വ൪ഷമായി ഞാൻ സൗദി അറേബ്യയിൽ ജോലിചെയ്യുകയായിരുന്നു. എൻെറ പാസ്പോ൪ട്ടിൽ പ്രശ്നമുണ്ടെന്നു പറഞ്ഞാണ് അവരെന്നെ പിടികൂടിയത്. അവരെന്നെ ക്രൂരമായി മ൪ദിച്ചു. ഇപ്പോഴുമെൻെറ പിൻഭാഗത്ത് അതിൻെറ പാടുകളുണ്ട്. കാലിനടിയിൽ പൊട്ടലുണ്ട്. ഏതുകേസിലുൾപ്പെടുത്തണമെന്നു ചോദിച്ചപ്പോൾ എന്തുപറയണമെന്ന് എനിക്കറിയില്ലായിരുന്നു’- ദൽഹിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സലീം.
അറസ്റ്റുകഴിഞ്ഞ് നാലുമാസങ്ങൾക്കുശേഷമാണ് സലീമിന് മകൾ ജനിക്കുന്നത്. ആ കുട്ടിക്ക് ഇപ്പോൾ പത്തു വയസ്സ്. ജയിൽമോചനത്തിനുശേഷം മാത്രമാണ് ആദ്യമായി തൻെറ മകളെ അയാൾ കൈയിലെടുക്കുന്നത്.
സുപ്രീംകോടതിയുടെ വെറുതെ വിടൽ തന്നെ സംബന്ധിച്ചിടത്തോളം ജയിലിൽനിന്നുള്ള മോചനം മാത്രമാണ്. കഴിഞ്ഞ പതിനൊന്നു വ൪ഷങ്ങൾക്കുള്ളിൽ നീതി ഓരോ നിമിഷവും കുഴിച്ചുമൂടപ്പെടുകയായിരുന്നു. ക്ഷേത്രാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുപേരിൽനിന്നും കണ്ടെടുത്ത രണ്ടു കത്തുകൾ എഴുതിയത് താനാണ് എന്നതായിരുന്നു പ്രധാന കുറ്റാരോപണമെന്ന് ഖയ്യൂം പറഞ്ഞു. ‘അവ൪ തന്ന ഒരു കത്ത് പക൪ത്താൻ എന്നോട് മൂന്നു പകലും രാത്രികളും തുട൪ച്ചയായി ആവശ്യപ്പെട്ടു. ആ കത്തുകൾ താൻ നന്നായി പക൪ത്തുന്നു എന്നുറപ്പാക്കാൻ പൊലീസ് ഒരു വിദഗ്ധനെയും കൊണ്ടുവരാറുണ്ടായിരുന്നു. ഉ൪ദു അക്ഷരങ്ങളുടെ വളവും ഒടിവും എന്നെക്കൊണ്ട് അതേപടി പക൪ത്തിച്ച് ഒറിജിനൽ കത്തിൽനിന്ന് ഒട്ടും വ്യത്യാസമില്ലാത്ത തരത്തിലാക്കുകയായിരുന്നു അവ൪. ഞാനാണ് കത്തെഴുതിയത് എന്നവ൪ കോടതിയിൽ പറഞ്ഞു.’ എന്നാൽ കത്തിൽ മണ്ണോ ചോരയോ പുരണ്ടിട്ടില്ളെന്നും ആരോപണത്തിൽ അസ്വാഭാവികതയുണ്ടെന്നും സുപ്രിം കോടതി കണ്ടത്തെുകയായിരുന്നു.
നിരപരാധികളായ ഇവരെ കേസിൽ കുടുക്കിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വാ൪ത്താ സമ്മേളനം സംഘടിപ്പിച്ച ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസിഡൻറ് അ൪ഷദ് മദനി അറിയിച്ചു.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.