തിരുവനന്തപുരം: വേനൽമഴ ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളുടെ തനത് ഫണ്ടിൽ നിന്ന് പരമാവധി അമ്പതിനായിരം രൂപ വരെ ചെലവഴിക്കാൻ അനുമതിനൽകി ഉത്തരവ് പുറപ്പെടുവിച്ചു. സ൪ക്കാ൪ വകുപ്പുകളും സ൪ക്കാ൪ ഇതര ഏജൻസികളും നടത്തുന്ന ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾ ഗ്രാമപഞ്ചായത്തുകൾ ഏകോപിപ്പിക്കണം. ഗ്രാമപഞ്ചായത്തുതല ദുരിതാശ്വാസ ഏകോപനസമിതികൾ രൂപവത്കരിച്ച് പ്രവ൪ത്തനങ്ങൾ ചിട്ടയായും പരാതിരഹിതമായും നടക്കുന്നു എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാ൪ ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചെലവിൻെറ വിശദാംശങ്ങൾ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിലും ഗ്രാമസഭകളിലും അവതരിപ്പിച്ച് സാധൂകരണം വാങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.