ലണ്ടൻ: ലോകത്ത് നവജാത ശിശുക്കളുടെ മരണം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് പഠനം. 195 രാഷ്ട്രങ്ങളിലെ കണക്കുകൾ ശേഖരിച്ച് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ മെഡിസിൻെറ ആഭിമുഖ്യത്തിൽ നടന്ന പഠനത്തിലാണ് ഇന്ത്യയിൽ പ്രതിവ൪ഷം ഏഴ് ലക്ഷത്തിലധികം നവജാത ശിശുക്കൾ മരിക്കുന്നതായി കണ്ടത്തെിയത്. ലോകത്താകമാനം പ്രതിവ൪ഷം 5.5 ദശലക്ഷം ശിശുക്കൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ മൂന്ന് ദശലക്ഷം ശിശുക്കളെ മതിയായ ചികിത്സ നൽകുക വഴി രക്ഷപ്പെടുത്താവുന്നതാണെന്നും പഠനം പറയുന്നു. ഗ൪ഭകാല പരിചരണം, പ്രസവാനന്തര ശുശ്രൂഷ, മുലയൂട്ടൽ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധചെലുത്തുകയാണെങ്കിൽ മിക്ക ശിശുമരണവും ഒഴിവാക്കാനാവുമെന്നും പഠനം സൂചിപ്പിക്കുന്നു.
ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ചൈന, കോംഗോ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് മരണസംഖ്യ കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മതിയായ ബോധവത്കരണത്തിൻെറ കുറവാണ് നവജാത ശിശുക്കളുടെ മരണത്തിന് കാരണമാവുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫ. ജോയ് ലോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.