മഹത്തായ സംഭാവനകള്‍ നല്‍കാന്‍ വിദ്യാര്‍ഥിസമൂഹത്തിന് കഴിയണം -വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: രാഷ്ട്രത്തിന് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ വിദ്യാര്‍ഥിസമൂഹത്തിന് കഴിയണമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ജീവിതത്തിലുടനീളം വിജയം ആവര്‍ത്തിക്കണം. പഠനമേഖലകളുടെ ഔത്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ നല്ല പൗരന്മാരായി വളരാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍നിന്ന് എസ്.എസ്.എല്‍.സി-പ്ളസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിജയവും ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ് സധൈര്യം മുന്നേറണമെന്ന് ഡി. ബാബുപോള്‍ അനുമോദനസന്ദേശത്തില്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ 149 കുട്ടികള്‍ക്കും പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ 162 കുട്ടികള്‍ക്കും പുസ്തകങ്ങളും പൂച്ചെണ്ടുകളും മധുരപലഹാരങ്ങളും സമ്മാനിച്ചു. ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കൗണ്‍സിലര്‍ സുരേഷ്കുമാര്‍, ഡോ. ആരിഫ, ഹെഡ്മിസ്ട്രസ് കെ. ഊര്‍മിളാ ദേവി, എസ്.എം.സി ചെയര്‍മാന്‍ ശിവന്‍കുട്ടി, കെ.എസ്. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.