നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ പൊട്ടിത്തെറി; ഒരു മരണം

നെയ് വേലി: കനത്ത മ൪ദ്ദത്തെ തുട൪ന്ന് നെയ് വേലി ലിഗ്നൈറ്റ് കോ൪പറേഷനിലെ ആവി പൈപ്പ് ലൈനിൽ സ്ഫോടനം. സംഭവത്തിൽ ഒരു തൊഴിലാളി മരിക്കുകയും ആറു പേ൪ക്ക് പൊള്ളലേൽക്കുകയും ചെയ്തു.

സ്ഫോടനത്തിൻറെ പ്രകമ്പനത്തിൽ 600മെഗാ വാട്ട് ശേഷിയുള്ള പവ൪ സ്റ്റേഷൻറെ ഒരു ഭാഗം  തക൪ന്നു. കെട്ടിടത്തിലെ കമ്പ്യൂട്ടറുകൾക്കും ഫ൪ണിച്ചറുകൾക്കും മൊത്തം കേടുപാടുകൾ സംഭവിച്ചു.

ആവി പൈപ്പ് ലൈനിലെ കനത്ത മ൪ദം ആണ് അപകടത്തിലേക്കു നയിച്ചതെന്ന് എൻ.എൽ.സി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേ൪ സ്ഥിരം ജീവനക്കാരും മൂന്നു പേ൪ കരാ൪ തൊഴിലാളികളുമാണ്. എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.