ന്യൂഡൽഹി: ബി.ജെ.പി സ൪ക്കാ൪ അധികാരമേൽക്കാനിരിക്കെ പുതിയ അറ്റോ൪ണി ജനറൽ സ്ഥാനത്തേക്ക് മുതി൪ന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, മുകുൾ രോഹ്തഗി എന്നിവ൪ പരിഗണനയിൽ. പുതിയ സ൪ക്കാ൪ അധികാരമേൽക്കുന്നതോടെ യു.പി.എ സ൪ക്കാ൪ നിയമിച്ച അറ്റോ൪ണി ജനറൽ ജി.ഇ. വഹൻവതി, സോളിസിറ്റ൪ ജനറൽ മോഹൻ പരാശരൻ എന്നിവ൪ രാജിവെക്കും. പുതിയ സ൪ക്കാറിന് താൽപര്യമുള്ളവരെ നിയമിക്കുന്നതിന് വഴിയൊരുക്കുന്നതിനുള്ള കീഴ്വഴക്കമാണ് രാജി. ബി.ജെ.പി നേതൃത്വത്തോട് അടുപ്പമുള്ള സാൽവെയാണ് പ്രഥമ പരിഗണനയിലെന്നാണ് റിപ്പോ൪ട്ട്.
മുല്ലപ്പെരിയാ൪ ഉൾപ്പെടെ വിവിധ കേസുകളിൽ ഹരീഷ് സാൽവെ കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്. ബാബരി കേസിൽ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾക്കുവേണ്ടി ഹാജരായിട്ടുള്ള മുകുൾ രോഹ്തഗിയാണ് രണ്ടാമതായി പരിഗണിക്കപ്പെടുന്നത്. വാജ്പേയി സ൪ക്കാറിൻെറ കാലത്ത് അഡീഷനൽ സോളിസിറ്റ൪ ജനറലായിരുന്നു മുകുൾ രോഹ്തഗി.
സോളിസിറ്റ൪ ജനറൽ സ്ഥാനത്തേക്ക് മുതി൪ന്ന അഭിഭാഷകൻ രഞ്ജിത് കുമാ൪, ഗുജറാത്തിലെ അഡ്വക്കറ്റ് ജനറൽ കമൽ ത്രിവേദി എന്നിവരാണ് പരിഗണനയിൽ. ഗുജറാത്ത് കലാപക്കേസുകളിലും മോദിക്കെതിരെ സ്ത്രീനിരീക്ഷണ കേസിലുമെല്ലാം ഗുജറാത്ത് സ൪ക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത് രഞ്ജിത് കുമാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.