തൃശൂ൪: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ് പുന$സംഘടിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയ൪മാൻ ജോണി നെല്ലൂ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിൽ ബൂത്തുതലം മുതൽ പുന$സംഘടന വേണമെന്ന കെ.പി.സി.സി പ്രസിഡൻറിൻെറ നിലപാട് അദ്ദേഹം സ്വാഗതം ചെയ്തു. തൻെറ പാ൪ട്ടിയിൽ മൂന്ന് വ൪ഷത്തിലൊരിക്കൽ പുന$സംഘടനയുണ്ട്. കോൺഗ്രസിൽ അതുണ്ടാകുന്നത് ഗുണം ചെയ്യും. അതേ മാതൃകയിൽ അടിത്തട്ട് മുതൽ യു.ഡി.എഫും പുന$സംഘടിപ്പിക്കണം. ഇക്കാര്യം ചൊവ്വാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ താൻ ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
യു.ഡി.എഫ് ജനങ്ങളിൽനിന്ന് അകലുന്നതിൻെറ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. നോട്ടപ്പിശക് ഇല്ലായിരുന്നെങ്കിൽ ചില സീറ്റുകളിൽ തോൽവി ഒഴിവാക്കാമായിരുന്നു. കണ്ണൂരിലും ചാലക്കുടിയിലും തൃശൂരിലും തോൽവി കനത്ത ആഘാതമുണ്ടാക്കി. ചാലക്കുടിയിലെ തോൽവി സംബന്ധിച്ച് മുന്നണി ആദ്യഘട്ടം പരിശോധന നടത്തി. ഇന്നസെൻറിനെ വെറും സിനിമാ നടനായി കണ്ടത് പ്രധാന ഘടകമാണ്. സ്ഥാനാ൪ഥി ആരായാലും അവരെ തെരഞ്ഞെടുപ്പിൻെറ ഗൗരവത്തിൽ കാണണമെന്ന പാഠമാണ് ചാലക്കുടി നൽകുന്നത്. പി.സി. ചാക്കോയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ അങ്കമാലിയിൽ ചേരുമ്പോഴുണ്ടായ ആൾക്കൂട്ടം അമിത വിശ്വാസമുണ്ടാക്കി. ഇന്നസെൻറിൻെറ യോഗങ്ങളിലെ സ്ത്രീ പങ്കാളിത്തവും ആൾക്കൂട്ടവും വോട്ടാകുമെന്ന് കണക്കുകൂട്ടിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40,000ത്തിനടുത്ത് വോട്ട് കിട്ടിയ ബി.ജെ.പി ഇത്തവണ 90,000 വോട്ട് പിടിച്ചു.
ആം ആദ്മിയും എസ്.ഡി.പി.ഐയും വെൽഫെയ൪ പാ൪ട്ടിയും നേടിയ വോട്ടിൽ അധികവും യു.ഡി.എഫ് വോട്ടാണ്. മുസ്ലിം വോട്ടുകൾ കേന്ദ്രീകരിച്ചതും ബി.ജെ.പിക്ക് വോട്ട് വ൪ധിച്ചതും ബൂത്തുതലം മുതൽ പഠനവിധേയമാക്കണം. രാജ്യത്തെ ബി.ജെ.പി തരംഗത്തിൽ കേരളം പിടിച്ചു നിന്നതും യു.ഡി.ഫ് 12 സീറ്റ് നേടിയതും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ക്രെഡിറ്റാണ്.
കസ്തൂരി രംഗൻ റിപ്പോ൪ട്ടാണ് ഇടുക്കിയിലെ പരാജയത്തിന് കാരണമായത്. രാഹുൽ ഗാന്ധിയും എ.കെ. ആൻറണിയും വരെ എത്തിയെങ്കിലും കസ്തൂരി രംഗൻ റിപ്പോ൪ട്ടിൽ ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റാൻ യു.ഡി.എഫിനായില്ല. പഴയ പ്രവ൪ത്തനരീതി ഇനി വിലപ്പോകില്ല. ജനങ്ങളുമായി കൂടുതൽ ഇടപെടണം. വേദിയിൽ കയറിപ്പറ്റാനുള്ള ശീലങ്ങളിൽ നിന്ന് വീടുകൾ കയറിയിറങ്ങുന്ന രീതിയിലേക്ക് നേതാക്കളും പ്രവ൪ത്തകരും മാറണമെന്ന് ജോണി നെല്ലൂ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.