തിരുവനന്തപുരം: അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ ശിഷ്യയെഴുതിയ പുസ്തകത്തിൻെറ പുതിയ മലയാള പരിഭാഷയും നിരോധിക്കാൻ നിയമനടപടി. ഇതിൻെറ ഭാഗമായി നൽകിയ കേസിൽ ഈ മാസം 21ന് ഹാജരാകാൻ നി൪ദേശിച്ച് പ്രസാധക൪ക്ക് നോട്ടീസ് ലഭിച്ചു. മഠത്തിലെ അന്തേവാസികളുടെ പേരിൽ ഡോ. ശ്രീജിത്ത് കൃഷ്ണൻ പത്തനംതിട്ട കോടതിയിൽ സമ൪പ്പിച്ച ഹരജിയിലാണ് നോട്ടീസ്.വിദേശവനിതയായ ഗെയിൽ ട്രെഡ്വെൽ എഴുതിയ ‘ഹോളി ഹെൽ’ എന്ന പുസ്തകത്തിൻെറ പരിഭാഷയെന്ന് അവകാശപ്പെടുന്ന ‘വിശുദ്ധ നരകം’, ആത്മസമ൪പ്പണത്തിൻെറയും ശുദ്ധഭ്രാന്തിൻെറയും ഓ൪മക്കുറിപ്പ്’എന്ന പുസ്തകം നിരോധിക്കണമെന്നും വിപണനവും വിതരണവും തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവനന്തപുരം സ്പെൻസ൪ അന്നാസ് ആ൪ക്കേഡിൽ പ്രവ൪ത്തിക്കുന്ന മൈത്രി ബുക്സ് ഉടമ ലാൽസലാമിനാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. മൈത്രി ബുക്സിന് പുറമെ ഡി.സി. ബുക്സ് മാനേജിങ് ഡയറക്ട൪ രവി ഡി.സി, കൈരളി ചാനൽ എം.ഡി ജോൺബ്രിട്ടാസ്, പത്തനംതിട്ട ഡി.സി-കറൻറ്ബുക്സ് മാനേജ൪ എന്നിവരെ എതി൪കക്ഷികളാക്കിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.