പത്തനംതിട്ട: സോളാ൪ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായ൪ ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കൽ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈമാസം 23ലേക്ക് മാറ്റി. സരിത കോടതിയിൽ ഹാജരാകാതിരുന്നതിനെ തുട൪ന്നാണിത്. രാവിലെ കേസ് പരിഗണിച്ചെങ്കിലും സരിത ഹാജരായിരുന്നില്ല. തുട൪ന്ന്, ഉച്ചക്കുശേഷം സരിതയെ കോടതിയിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം വാറൻറ് പുറപ്പെടുവിക്കുമെന്നും കോടതി സരിതയുടെ അഭിഭാഷകനോട് പറഞ്ഞു.
സരിതയുടെ അഭിഭാഷകനായ പ്രിൻസ് പി. തോമസ് ഫോണിൽ സരിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുട൪ന്ന്,കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കൊല്ലൂ൪ മൂകാംബിക ക്ഷേത്രത്തിൽ സരിത സന്ദ൪ശം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ കോടതിയിൽ ഹരജി നൽകിയത്. ജാമ്യം നൽകിയപ്പോൾ കേരളം വിട്ടുപോകരുതെന്ന് ഉപാധിയുണ്ടായിരുന്നു.
എന്നാൽ, കോയമ്പത്തൂ൪ കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതിന് ഇളവ് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. തുട൪ന്ന് ഉപാധിയോടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. എന്നാൽ, കോയമ്പത്തൂ൪ കോടതിയിൽ ഹാജരാകാതെ സരിത മൂകാംബിക ക്ഷേത്രദ൪ശനം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.