ചലച്ചിത്ര അക്കാദമി പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചു -പി.ടി. കുഞ്ഞുമുഹമ്മദ്

തൃശൂ൪: നിര൪ഥക പ്രവ൪ത്തനങ്ങൾ നടത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്. ചലച്ചിത്ര അക്കാദമി എന്തിനാണ് രൂപവത്കരിച്ചതെന്നും അതിൻെറ ദൗത്യം എന്താണെന്നും അറിയാതെയാണ് അതിപ്പോൾ പ്രവ൪ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാഹിത്യ അക്കാദമി ഹാളിൽ ആരംഭിച്ച പി.ജെ. ആൻറണി സ്മാരക ദേശീയ ഷോ൪ട്ട് ഫിലിം ആൻഡ് ഡോക്യുമെൻററി ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതുപോലൊരു അപഹാസ്യമായ അവാ൪ഡ് കമ്മിറ്റി ലോക മേളകളിലൊന്നും ഉണ്ടാകില്ല.
എം.ടിയും അടൂരും ഹരിഹരനും ഉൾപ്പെടുന്ന ഇന്ത്യക്കാരും മലയാളികളുമായ സംവിധായകരൊന്നും അതിന് യോഗ്യരല്ളെന്നാണ് അക്കാദമിയുടെ ധാരണ. ഇറാനിൽനിന്നും ലാറ്റിൻ അമേരിക്കയിൽനിന്നും വരുന്നവ൪ മാത്രമാണ് മികച്ചവരെന്ന അബദ്ധജഡിലമായ ധാരണകളാണ് അക്കാദമിയെ നയിക്കുന്നത്. ലോകത്തെമ്പാടുമുള്ള വ്യത്യസ്ത സിനിമകൾ പ്രദ൪ശിപ്പിക്കുകയും വ്യത്യസ്ത കലാകാരന്മാ൪ ഒരുമിച്ചുകൂടി സംവദിക്കുകയുമായിരുന്നു ഫിലിം ഫെസ്റ്റിവലുകളുടെ ദൗത്യം. എന്നാൽ, ഇന്നത് ചില കോക്കസുകളിൽ അകപ്പെട്ടു.
സിനിമ പ്രദ൪ശിപ്പിക്കുകയും പണം വാങ്ങുകയും ചെയ്യുന്ന ഒന്നായി അക്കാദമി മാറി.
ചലച്ചിത്ര അക്കാദമി രൂപംകൊണ്ടപ്പോഴുള്ള അതിൻെറ ദൗത്യം ഇവിടുത്തെ ചലച്ചിത്രപ്രവ൪ത്തകരുടെ ചിത്രങ്ങൾ വിദേശ മേളകളിലും മറ്റും പ്രദ൪ശിപ്പിക്കാനുള്ള ഇടം കണ്ടത്തെുക എന്നതായിരുന്നു. എന്നാൽ, അതിനുപകരം വിദേശ സിനിമകൾ പണം കൊടുത്ത് കൊണ്ടുവന്ന് വീണ്ടും പണം നൽകി തിരിച്ച് കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്. ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംവിധായകരോടും വിദേശ സംവിധായകരോടും രണ്ടുതരം സമീപനമാണ് അക്കാദമി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിദ്യാധരൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
ഫെസ്റ്റിവൽ ബുക് സംവിധായകൻ എസ്. സുനിൽ, ജയരാജ് വാര്യ൪ക്ക് നൽകി പ്രകാശനം ചെയ്തു.സംവിധായകൻ പ്രിയനന്ദനൻ, നന്ദജൻ, ചാക്കോ ടി. അന്തിക്കാട് എന്നിവ൪ സംബന്ധിച്ചു. 21നാണ് ഫെസ്റ്റിവൽ സമാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.