അടിമാലി: ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായത് ഉപഭോക്താക്കളെ വലക്കുന്നു. ലാന്‍ഡ് ഫോണുകളും വ്യാപകമായി തകരാറിലാണ്. ഇന്‍റര്‍നെറ്റ് സൗകര്യവും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. തകരാര്‍ പരിഹരിക്കുന്നതിന് അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. കവറേജ് ലഭിക്കുന്ന രീതിയില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. അടിമാലി, ഇരുമ്പുപാലം, മറയൂര്‍, ദേവികുളം, കൊന്നത്തടി, കഞ്ഞിക്കുഴി, മുരിക്കാശേരി മേഖലകളില്‍ ഫോണുകളും ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനുകളുമാണ് വ്യാപകമായി തകരാറിലായിരിക്കുന്നത്. വാളറ, ഒഴുവത്തടം, കുരിശുപാറ മേഖലകളില്‍ കഴിഞ്ഞ കുറേ ദിവസമായി മൈാബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫോണുകള്‍ നിശ്ചലമായതിനൊപ്പം ബാങ്കുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനവും പലപ്പോഴും സ്തംഭിക്കുന്നത് മൂലം പൊതുജനങ്ങള്‍ ദുരിതത്തിലാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളായതിനാല്‍ മണ്ണിനടിയിലുള്ള കേബ്ളുകള്‍ തകരാറിലാകുന്നത് സാധാരണമാണെന്നാണ് അധികൃതരുടെ പ്രതികരണം. പരാതിയുമായത്തെുന്നവരെ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ അവഹേളിക്കുന്നതായും പരാതിയുണ്ട്. മേല്‍ഘടകങ്ങളില്‍ പരാതി പറയുമ്പോള്‍ കണക്ഷന്‍െറ തകരാറാണെന്നും എക്സ്ചേഞ്ചില്‍ പരാതിപ്പെടാനുമാണ് നിര്‍ദേശിക്കുന്നത്. പരിഹാരമില്ളെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.