അടിമാലി: വെളിച്ചെണ്ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ വിലക്കയറ്റത്തിന്‍െറ മറപിടിച്ചു മായം കലര്‍ത്തിയ വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നതായി പരാതി. പാരഫിനും വൈറ്റ് ഓയിലും കലര്‍ന്ന പാക്കറ്റ് ‘വെളിച്ചെണ്ണ’ വില്‍പനക്ക് എത്തുന്നതായാണ് പരാതി. ഏതാനും മാസം മുമ്പ് അടിമാലിയില്‍ പാക്കറ്റ് വെളിച്ചെണ്ണ വാങ്ങിയവര്‍ അതില്‍ മെഴുകിന്‍െറ അംശം കണ്ടിരുന്നു. ഒരുവര്‍ഷം മുമ്പ് ചെറുതോണിയിലും വെളിച്ചെണ്ണയില്‍ മെഴുക് കണ്ടത്തെിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മായം ചേര്‍ത്ത വെളിച്ചെണ്ണ വാങ്ങി തട്ടിപ്പിനിരയായവര്‍ ജില്ലയില്‍ ഏറെയുണ്ട്. നിലവാരം കുറഞ്ഞ പാം കെര്‍ണല്‍ ഓയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലത്തെിച്ച് വില്‍ക്കുന്ന വിവരവും മുമ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മായംചേര്‍ത്തത് സാധാരണ പരിശോധനയില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പലവന്‍ബ്രാന്‍ഡുകളും ഇത് ഉപയോഗിച്ച് ലാഭം കൊയ്യുന്നുണ്ടത്രേ. ഒരു കിലോ വെളിച്ചെണ്ണക്ക് 165-170 രൂപയാണ് വില. ഒരു ലിറ്റര്‍ വെളിച്ചെണ്ണ പാക്കറ്റ് 160 രൂപ നിരക്കിലും ലഭിക്കും. വില ഉയര്‍ന്ന് നില്‍ക്കുന്നത് സാധാരണ ജനങ്ങളെയും ഹോട്ടലുകളെയും ബാധിച്ചിട്ടുണ്ട്. വില കൂടാന്‍ തുടങ്ങിയതോടെയാണ് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ എത്തിത്തുടങ്ങിയത്. എന്നാല്‍, ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടത്തൊനായില്ളെന്നാണ് ഫുഡ് സേഫ്റ്റി അധികൃതര്‍ പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താറുണ്ടെങ്കിലും മായംചേര്‍ന്ന വെളിച്ചെണ്ണ കിട്ടിയിട്ടില്ല. നിലവില്‍ വെളിച്ചെണ്ണയുടെ സാമ്പ്ളുകള്‍ ശേഖരിച്ച് പരിശോധന നടത്തി വരുന്നതായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂരില്‍നിന്ന് മായം ചേര്‍ത്ത വെളിച്ചെണ്ണ എത്തുന്നതായി വിവരമുണ്ടെങ്കിലും അധികൃതര്‍ പരിശോധന നടത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.