തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രപദ്ധതി തയാറാക്കാന്‍ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. സമിതിയില്‍ അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും സഹകരണം പ്രധാനമാണ്. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തില്‍ വലിയ പങ്കുവഹിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. ജി.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റായിരുന്ന ജെ. ശശിക്ക് സംസ്ഥാനകമ്മിറ്റി നല്‍കിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. സര്‍ക്കാര്‍ സര്‍വീസുകളില്‍നിന്ന് വിരമിക്കുന്നവരെ അടുത്ത പത്ത് വര്‍ഷത്തേക്കെങ്കിലും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ സമഗ്രപദ്ധതി തയാറാക്കുന്ന കാര്യവും പരിഗണനയിലാണ്. അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താവുന്ന തരത്തില്‍ പദ്ധതി ആവിഷ്കരിക്കാനാണ് തീരുമാനമെന്നും സുധീരന്‍ പഞ്ഞു. ജി.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് ടി.എസ്. സലിം അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് ഉപഹാരസമര്‍പ്പണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.പി. സന്തോഷ്കുമാര്‍, ഹരിഗോവിന്ദന്‍, ശ്രീകുമാര്‍, ജന.സെക്രട്ടറി എം. സലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.