തൃശൂര്‍: ടൂറിനിടയില്‍ ദുരനുഭവങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത ഹരജിയില്‍ കുടുംബത്തിന് അനുകൂല വിധി. കണ്ണംകുളങ്ങര കൊടയ്ക്കാട്ടില്‍ വീട്ടില്‍ കെ.കെ. ശ്രീഹര്‍ഷന്‍, ഭാര്യ രേഖ, മകള്‍ നേഹ (അഞ്ച്) എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹരജിയിലാണ് നടക്കാവിലുള്ള വേള്‍ഡ് വൈഡ് കോര്‍പറേഷന്‍ ഉടമക്കെതിരെ വിധി വന്നത്. ഹരജിക്കാരന്‍ സിംഗപ്പൂര്‍- മലേഷ്യ പാക്കേജ് ടൂറിലാണ് പങ്കെടുത്തത്. ഹരജിക്കാരുടെ കുടുംബത്തിനൊപ്പം കേരളത്തില്‍നിന്ന് വേറെയും യാത്രക്കാരുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒറ്റക്കാണ് യാത്ര ചെയ്യേണ്ടിവന്നത്. നേരത്തെ പറഞ്ഞതിന് വിപരീതമായി ഹരജിക്കാരില്‍നിന്ന് ഭക്ഷണത്തിന് സംഖ്യ ഈടാക്കി. പല ഘട്ടങ്ങളിലും യാത്രാ, ഹോട്ടല്‍ സൗകര്യങ്ങള്‍ നല്‍കിയില്ല. യാത്രയില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് പരിഹാരം ലഭിക്കാന്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. തെളിവ് പരിഗണിച്ച പ്രസിഡന്‍റ് പത്മിനി സുധീഷ്, മെമ്പര്‍ വി.വി. ഷീന എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃകോടതി ഹരജിക്കാര്‍ക്ക് നഷ്ടപരിഹാരമായി 25,000 രൂപയും ചെലവിലേക്ക് 1,000 രൂപയും നല്‍കാന്‍ വിധിക്കുകയായിരുന്നു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.