കോഴിക്കോട്: മലാപറമ്പ് സ്കൂള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി സര്‍ക്കാറിനെ സമീപിച്ചിട്ടില്ളെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2013ല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചശേഷം സകൂള്‍ സംരക്ഷണ സമിതിയും പി.ടി.എയും നേരിട്ടുകണ്ട് മന്ത്രിക്ക് നിവേദനം നല്‍കിയതാണ്. ഇതുസംബന്ധിച്ച് നിയമസഭയില്‍ താന്‍ വിഷയമുന്നയിച്ചപ്പോള്‍ തീരുമാനം പുന$പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതിന് രേഖയുണ്ട്. ഡിസംബര്‍ 26നാണ് സംരക്ഷണ സമിതി മന്ത്രിക്ക് നിവേദനം നല്‍കിയത്. സ്കൂള്‍ തകര്‍ക്കപ്പെട്ട ദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സ്കൂള്‍ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്ന ഐകകണ്ഠ്യേനയുള്ള അഭിപ്രായം സര്‍ക്കാറിനെ അറിയിച്ചതാണ്. ഇതെല്ലാമുണ്ടായിട്ടും സ്കൂള്‍ നിലനിര്‍ത്തണമെന്ന ആവശ്യം മന്ത്രി കണ്ടില്ളെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഭൂമാഫിയക്ക് അനുകൂലമായാണ് മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. സ്കൂള്‍ പൊളിക്കാന്‍ ഗൂഢാലോചന നേരത്തേ നടന്നതാണ്. അതിന്‍െറ ഭാഗമാണ് മുന്‍ഗണനാക്രമം മറികടന്ന് പി. ഗൗരിയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചത്. അവരാണ് സ്കൂളിനെതിരെ തെറ്റായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. സ്കൂള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പുതിയ റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ മൂന്നു മാസമായി സര്‍ക്കാറിന്‍െറ മേശപ്പുറത്ത് ഉറങ്ങുകയാണ്. എന്തുകൊണ്ട് മന്ത്രി ഇത്ര പ്രധാനപ്പെട്ട ഫയല്‍ തുറന്നുനോക്കുന്നില്ല. സ്കൂള്‍ പുനര്‍നിര്‍മിക്കാന്‍ ജനകീയമുന്നേറ്റം നടക്കുന്ന ഈ ഘട്ടത്തില്‍ ഭൂമാഫിയക്ക് അനുകൂലമായി മന്ത്രി പ്രതികരിച്ചത് സകൂളിനെ തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കലാണ്. തകര്‍ക്കപ്പെട്ട സ്കൂള്‍ മുന്‍ മന്ത്രിമാരും പ്രമുഖനേതാക്കളും സന്ദര്‍ശിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രി അവിടെ സന്ദര്‍ശിക്കാതിരുന്നതും കൂട്ടിവായിക്കണം. എന്തുവില കൊടുത്തും സ്കൂള്‍ നിലനിര്‍ത്താന്‍ പോരാട്ടം തുടരുമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.