ഫ്രഞ്ച് ഫുട്ബാള്‍ ലീഗ്: പി.എസ്.ജിക്ക് കിരീടം

പാരിസ്: ആറുവ൪ഷം മുമ്പ് തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന  പാരിസ് സെൻറ് ജ൪മൻ(പി.എസ്.ജി) ഫ്രഞ്ച് ഫുട്ബാൾ ലീഗ് ഒന്ന്  കിരീടം നിലനി൪ത്തി. സ്വന്തം തട്ടകത്തിൽ റെന്നയോട് തോറ്റെങ്കിലും രണ്ട് മത്സരം മാത്രം ബാക്കിനിൽക്കേ രണ്ടാം സ്ഥാനത്തുള്ള മൊണാകോയെ ഏഴ് പോയൻറ് വ്യത്യാസത്തിൽ മറികടന്നാണ് പി.എസ്.ജി നാലാം കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടത്തിനിടയിലും 1-2ന് തോറ്റത് പി.എസ്.ജിയുടെ വിജയാഘോഷത്തിൻെറ മാറ്റുകുറച്ചു. രണ്ടാം സ്ഥാനത്തുള്ള മൊണാകോ ഗ്വെിൻഗാംപുമായി 1-1ന് സമനിലയിലായതോടെ തങ്ങളുടെ മത്സരത്തിന് മുമ്പേ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു. ജേതാക്കൾക്ക് 83ഉം മൊണാകോക്ക് 76 പോയൻറുമുണ്ട്. 40 ഗോളുകളുമായി പി.എസ്.ജിയുടെ സ്ളാറ്റൻ ഇബ്രാഹിമോവിച് ടോപ്സ്കോറ൪ പദവി നേരത്തേ ഉറപ്പിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.