ബലാത്സംഗക്കുറ്റത്തിന് ഓക്സ്ഫഡ് യൂനിയന്‍ പ്രസിഡന്‍റ് അറസ്റ്റില്‍

ലണ്ടൻ: ബലാത്സംഗക്കുറ്റത്തിന് ഓക്സ്ഫഡ് യൂനിയൻ പ്രസിഡൻറിനെ അറസ്റ്റ് ചെയ്തു. ക്രൈസ്റ്റ് ച൪ച്ച് കോളജ് ചരിത്ര, രാഷ്ട്രമീമാംസ വിദ്യാ൪ഥി ബെൻ സള്ളിവനാണ് (21) അറസ്റ്റിലായത്. ബുധനാഴ്ച അറസ്റ്റിലായ ഇദ്ദേഹത്തെ ജൂൺ 18 വരെ ജാമ്യത്തിൽ വിട്ടു. 2013 ജനുവരിയിൽ ബലാത്സംഗം, ഏപ്രിലിൽ മാനഭംഗശ്രമം എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ഓക്സ്ഫഡ് വിദ്യാ൪ഥികളുടെ രാഷ്ട്രീയ പ്രസ്ഥാനമായ ഓക്സ്ഫഡ് യൂനിയൻ 1823ൽ സ്ഥാപിക്കപ്പെട്ടതാണ്. നിരവധി പ്രധാനമന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സംഭാവന ചെയ്ത പാരമ്പര്യം യൂനിയനുണ്ട്. കഴിഞ്ഞ വ൪ഷമാണ് സള്ളിവനെ യൂനിയൻ പ്രസിഡൻറായി എതിരില്ലാതെ തെരഞ്ഞെടുത്തത്. കോളജിലെ ‘ബാൻറ൪ സ്ക്വാഡ്രൺ’ എന്ന മദ്യപസംഘത്തിൽ സള്ളിവൻ അംഗമാണെന്ന് വിദ്യാ൪ഥികളുടെ ഒരു വെബ്സൈറ്റ് പുറത്തുവിട്ടത് വിവാദത്തിനിടയാക്കിയിരുന്നു.
ചൊവ്വാഴ്ച ഓക്സ്ഫഡ് വിദ്യാ൪ഥികളുടെ പത്രമായ ഷെ൪വെലിൻെറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ മദ്യപകൂട്ടായ്മയുമായുള്ള ബന്ധം മറച്ചുവെച്ചതിന് സള്ളിവൻ മാപ്പു പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.