മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ മേഖലയിലെ അപകട ഭീഷണിയുയര്‍ത്തുന്ന പ്രദേശങ്ങളെക്കുറിച്ചും വിജ്ഞാപനമുണ്ടായിട്ടും സ്ഥലം ഏറ്റെടുക്കാത്തിനെതുടര്‍ന്ന് പരിസരവാസികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചും കിയാല്‍ അധികൃതരെ അറിയിക്കാന്‍ കീഴല്ലൂര്‍ പഞ്ചായത്ത് തീരുമാനം. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും വിവിധപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതി കേട്ട ശേഷമാണ് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാന്‍ കിയാലിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ വിമാനത്താവള പദ്ധതി പ്രദേശത്ത് കീഴല്ലൂര്‍ പഞ്ചായത്തിലെയും നഗരസഭയിലെയും ജനപ്രതിനിധികളുടെയും കിയാല്‍, എല്‍ ആന്‍ഡ് ടി ഉദ്യോഗസ്ഥരുടെയും യോഗം ചേരും. റണ്‍വേ നിര്‍മാണത്തിന്‍െറ ഭാഗമായി താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുന്നതിന് ഇവിടെ ലോഡ്കണക്കിന് മണ്ണ് തള്ളിയിരുന്നു. എന്നാല്‍, ചുറ്റുമതില്‍ നിര്‍മിച്ചില്ല. മഴ പെയ്തപ്പോള്‍ മണ്ണും ചളിവെള്ളവും പുനരധിവാസ മേഖലയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീട്ടുപറമ്പുകളിലും മുറ്റത്തും ചളിയും മണ്ണും അടിയുകയും കിണറുകള്‍ മലിനമാവുകയും ചെയ്തു. നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ഓവുചാല്‍ നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം. പഞ്ചായത്ത് പ്രസിഡന്‍റ് എം.സുസ്മിത, വൈസ്പ്രസിഡന്‍റ് സി.സജീവന്‍, പി.കെ.ചന്ദ്രന്‍, എന്‍.വി.ചന്ദ്രബാബു, എം.രാജന്‍, എം.രതീഷ്, സി.കെ രാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച വൈകീട്ട് പുനരധിവാസ മേഖലകള്‍ സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.