അമ്പലപ്പുഴ: പരീക്ഷാഹാളില്‍ നിന്ന് വധു നേരെ പോയത് വിവാഹ പന്തലിലേക്ക്. പുറക്കാട് കരൂര്‍ തൈവേലിക്കകത്ത് വീട്ടില്‍ ഇസ്മായിലിന്‍െറ മകള്‍ ജസീലയാണ് വിവാഹ ദിവസം തന്നെ ബി.കോം കമ്പ്യൂട്ടര്‍ സയന്‍സ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതിയത്. അമ്പലപ്പുഴ ഗവ. കോളജിലായിരുന്നു പരീക്ഷ. ഇതിനുസമീപം അമ്പലപ്പുഴ കച്ചേരി ജങ്ഷന് തെക്കുവശത്തെ ഐശ്വര്യ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രാവിലെ 9.30മുതല്‍ 10.30വരെയായിരുന്നു പരീക്ഷ നടന്നത്. ഉച്ചക്ക് 12.30നാണ് നിക്കാഹ് നടന്നത്. പുറക്കാട് പഴയങ്ങാടി സൈനുദ്ദീന്‍െറ മകന്‍ ഷിഹാബായിരുന്നു വരന്‍. പഴയങ്ങാടി പള്ളിയില്‍ നിക്കാഹ് കഴിഞ്ഞ ശേഷമാണ് വരന്‍ ഓഡിറ്റോറിയത്തില്‍ എത്തിയത്. വിവാഹം നിശ്ചയിച്ചപ്പോള്‍ പരീക്ഷ തീയതി അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ വിവാഹം മാറ്റിവെക്കുമായിരുന്നെന്നും ജസീലയുടെ പിതാവ് ഇസ്മായില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.