കുഞ്ചന്‍ നമ്പ്യാരുടെ സാഹിത്യരചനകളില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ് –മന്ത്രി കെ.സി. ജോസഫ്

അമ്പലപ്പുഴ: കുഞ്ചന്‍ നമ്പ്യാരുടെ സാഹിത്യരചനകളെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതിന് കുഞ്ചന്‍ സ്മാരക സമിതി മുന്‍കൈയെടുക്കണം. അമ്പലപ്പുഴ കുഞ്ചന്‍ ദിനാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകം സാഹിത്യ ഗവേഷണ കേന്ദ്രമായി വികസിപ്പിക്കണം. അമ്പലപ്പുഴ എന്ന സ്ഥലത്തിന്‍െറ പ്രശസ്തി കുഞ്ചന്‍ നമ്പ്യാരിലൂടെയാണ്. മലയാള സാഹിത്യത്തിന് കുഞ്ചന്‍ നമ്പ്യാര്‍ പുതിയ മാനങ്ങള്‍ നല്‍കി. കുഞ്ചന്‍ നമ്പ്യാര്‍ക്ക് മലയാള ഭാഷയിലുള്ള സ്ഥാനം ആര്‍ക്കും മാറ്റിയെടുക്കാന്‍ കഴിയില്ല. തുള്ളലാണ് കുഞ്ചന്‍െറ സൃഷ്ടിയെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ കുഞ്ചന്‍ പ്രതിഭ പുരസ്കാരം ഹാസ്യസാഹിത്യകാരന്‍ സുകുമാറിന് മന്ത്രി സമ്മാനിച്ചു. തുള്ളല്‍ പുരസ്കാര ജേതാവ് പ്രഭാകരന്‍ പുന്നശേരിക്കും പ്രബന്ധരചന പുരസ്കാരം നൈന മണ്ണഞ്ചേരിക്കും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി കൈമാറി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി ചെയര്‍മാന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ അധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ദേവദത്ത് ജി. പുറക്കാട്, അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലേഖ, വൈസ് പ്രസിഡന്‍റ് കരുമാടി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണന്‍ നായര്‍, അഡ്വ. എം. മനോഹരന്‍പിള്ള, ജില്ലാപഞ്ചായത്ത് അംഗം ബിന്ദു ബൈജു, ചുനക്കര ജനാര്‍ദനന്‍ നായര്‍, വത്സല എസ്. വേണു, ആര്‍.വി. ഇടവന, സി. പ്രദീപ്, പുറക്കാട് ചന്ദ്രന്‍, എം.ടി. മധു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.