മാനന്തവാടി: മാനന്തവാടി താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മേയ് ഒമ്പതിന് സൂചനാ പണിമുടക്ക് നടത്തും, 16 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് മാനന്തവാടി താലൂക്ക് സംയുക്ത ബസ് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനക്കാനുപാതികമായി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക, താല്‍കാലിക തൊഴിലാളികളടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും യാത്രാ പാസ് അനുവദിക്കുക, മുടങ്ങിക്കിടക്കുന്ന ബോണസ് ഉടന്‍ വിതരണം ചെയ്യുക, മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, പാരലല്‍ സര്‍വീസ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സി.കെ. ബഷീര്‍, ജയന്‍ പടിഞ്ഞാറത്തറ, കണിയാങ്കണ്ടി ബഷീര്‍, പ്രസാദ് തവിഞ്ഞാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.