കല്‍പറ്റ: ഹാരിസണ്‍സ് കമ്പനി അനധികൃതമായി കൈവശംവെച്ച ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്പനി കൈവശംവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കോടതി വിധി നിലവിലുണ്ട്. എന്നാല്‍, കമ്പനിക്ക് അനുകൂലമായ കോടതി വിധി മാത്രം നടപ്പാക്കുകയാണ്. മിച്ചഭൂമിയില്‍ താമസിക്കുന്ന ഭൂരഹിതരെ ഹാരിസണ്‍സിനുവേണ്ടി കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ല. എച്ച്.എം.എല്‍ മാനേജ്മെന്‍റിനെ അവിഹിതമായി സഹായിക്കാന്‍ ജില്ലാ ഭരണകൂടം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ഹാരിസണ്‍സിന്‍െറ കൈയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടസ്സങ്ങളിലെന്ന് നേരത്തേ വ്യക്തമായതാണ്. വ്യാജരേഖകള്‍ ചമച്ചാണ് കമ്പനി ഭൂമി കൈവശംവെക്കുന്നത്. വ്യാജരേഖകള്‍ ചമച്ചതിന് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസുമുണ്ട്. ഇതില്‍ കമ്പനി അധികൃതര്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം സര്‍ക്കാര്‍ റദ്ദാക്കി പ്രതികളെ അറസ്റ്റ് ചെയ്യണം. നെടുമ്പാല ഭൂസംരക്ഷണ സമിതി പ്രസിഡന്‍റ് പി.കെ. മുരളീധരന്‍, സെക്രട്ടറി ജി. സഞ്ജീവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.