കോട്ടയം: കേരള പൊലീസ് അസോസിയേഷന്‍ 30ാമത് ജില്ലാസമ്മേളനം ഈമാസം 28, 29 തീയതികളില്‍ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍റില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് ചേരുന്ന കുടുംബസംഗമം അഡീഷനല്‍ ഡി.ജി.പി കെ.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എ. സദക്കത്തുല്ല അധ്യക്ഷത വഹിക്കും. സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജി.ജിതേഷ് മുഖ്യപ്രഭാഷണം നടത്തും. കൊച്ചി റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ അവയവദാന സമ്മതപത്രസമര്‍പ്പണം നിര്‍വഹിക്കും.കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമേല്‍, നവജീവന്‍ ട്രസ്റ്റ് പി.യു.തോമസ്, കോട്ടയം മെഡി ക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍, ഡോ. ഫെലിക്സ് ജോണ്‍, സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് ചമ്പക്കര എന്നിവരെ ആദരിക്കും. 29ന് രാവിലെ 10ന് ചേരുന്ന പ്രതിനിധിസമ്മേളനം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ റേഞ്ച് ഐ.ജി എസ്.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. കെ.പി.എ ജില്ലാ പ്രസിഡന്‍റ് മാത്യു പി.പോള്‍ അധ്യക്ഷത വഹിക്കും. കെ.പി.എ സംസ്ഥാന പ്രസിഡന്‍റ് പി.ഡി.ഉണ്ണി, ജില്ലാ പൊലീസ് മേധാവി എം.പി ദിനേശ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി.മുരളീധരന്‍, കേരള പ്രസ് അക്കാദമി അംഗം ചെറുകര സണ്ണി ലൂക്കോസ്,കോട്ടയം ക്രൈംബ്രാഞ്ച്എസ്.പി ടി.എ.സലിം, ഭാരവാഹികളായ ആര്‍.അജി, പി.എസ്.ബിജു എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.