ജില്ലാ മദ്റസഫെസ്റ്റ് പെരുവന്താനത്ത്

മുണ്ടക്കയം:ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മദ്റസഫെസ്റ്റ് ഈമാസം 29ന് പെരുവന്താനത്തു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു. ചങ്ങനാശേരി,കോട്ടയം,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി മേഖലകളില്‍ നിന്നും കലാസാഹിത്യ മല്‍സരങ്ങളില്‍വിജയികളായ വിദ്യാര്‍ഥികളാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുക. മേഖലകളിലെ 50 മദ്റസകളില്‍നിന്നായി 350ഓളം കുട്ടികള്‍ പങ്കെടുക്കും. പെരുവന്താനം ജമാ അത്തിന്‍െറ കീഴില്‍ നാലുവേദികളിലായാണ് മത്സരം. ‘മദ്റസ വിദ്യാഭ്യാസം ധാര്‍മിക നവോത്ഥാനത്തിന്’ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടികള്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടിന് പെരുവന്താനം ജമാ അത്ത് പ്രസിഡന്‍റ് പി.എസ്.മുഹമ്മദ് മുസാദിക് പതാക ഉയര്‍ത്തും. 8.30ന് ജില്ലാ ട്രഷറര്‍ പി.എസ്.അബ്ദുല്‍ നാസര്‍ മൗലവി ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും.ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ സമദ് മൗലവി അല്‍കൗസരി അധ്യക്ഷത വഹിക്കും. സിദ്ദീഖ് മൗലവി അഷ്റഫി,മുഹമ്മദ് മൗലവി അല്‍കൗസരി,മുഹമ്മദ് നിയാസ് മൗലവി,സുബൈര്‍ മൗലവി,ടി.എസ്.സൈനുദ്ദീന്‍,പി.പി.നവാസ് മൗലവി,ടി.എം.അബ്ദുല്‍ റസാഖ് മൗലവി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടക്കും.വൈകുന്നേരം 5.30ന് പൊതു സമ്മേളനം ഡി.കെ.എല്‍.എം.സംസ്ഥാന പ്രസിഡന്‍റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി മൗലവി അധ്യക്ഷത വഹിക്കും. വി.എച്ച്.അലിയാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ടി.എസ്.അബ്ദുല്‍ കരീം മൗലവി സമ്മാനദാനം നിര്‍വഹിക്കും. ഫെസ്റ്റിന്‍െറ ഭാഗമായി 29ന് ജില്ലയിലെ മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ നിഷാദ് മൗലവി,എന്‍.എസ്. സക്കീര്‍ ഹുസൈന്‍ മൗലവി,മുഹമ്മദ് മൗലവി,സിദ്ദീഖ് മൗലവി, മുഹമ്മദ് മുസാദിക്,എന്‍.എ.വഹാബ്,പി.കെ.ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.