മയ്യില്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്‍റ് കെ.കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്‍റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന്‍ സമ്മാനം വിതരണം ചെയ്തു. മയ്യില്‍ എം. പത്മാവതി സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജയിംസ് മാത്യു എം.എല്‍.എ സ്വാഗതവും കെ.സി. പത്മനാഭന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ. ഗോപി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം. സുജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേരള വികസന കോണ്‍ഗ്രസില്‍ നിന്ന് മുന്നോട്ട് എന്ന വിഷയത്തില്‍ ടി. ഗംഗാധരനും ഐ.ടി മേഖലയെ കുറിച്ച് വിജയകുമാര്‍ സമ്മേളനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.