മിനിലോറികളില്‍ നികുതിവെട്ടിച്ച് കോഴിക്കടത്ത് സജീവം

ഗോവിന്ദാപുരം: ഊടുവഴികള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ നിന്നും മിനിലോറികളില്‍ നികുതി വെട്ടിച്ച് കോഴികളെ കടത്തുന്നു. എന്നാല്‍, എല്ലാമറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഗോവിന്ദാപുരം, നീളിപ്പാറ, ചെമ്മണാമ്പതി പ്രദേശങ്ങളിലെ ഊടുവഴികള്‍ കേന്ദ്രീകരിച്ച് ലോഡ് കണക്കിന് കോഴികളെ കടത്തിയതായി നാട്ടുകാര്‍ പറയുന്നു. സ്വകാര്യ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഊടുവഴികളിലൂടെയാണ് അനധികൃതകടത്ത്. ഈ വഴികള്‍ അധികൃതര്‍ അടപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നികുതി വെട്ടിച്ച് ഇറച്ചികോഴി കടത്തുന്നതിലൂടെ ദിനംപ്രതി ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിന് ഉണ്ടാകുന്നത്. ആറുമാസം മുമ്പ് നികുതിവെട്ടിച്ച് കോഴികടത്തുന്നത് കൊല്ലങ്കോട് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, പുലര്‍ച്ചെ സമയങ്ങളിലും സന്ധ്യാ സമയങ്ങളിലും കൊല്ലങ്കോട് ടൗണിലൂടെ പൊലീസിന്‍െറ മുന്നിലൂടെയാണ് അനധികൃത കോഴിക്കടത്ത് തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.