മലപ്പുറം: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന റിസോഴ്സ് അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാത്തതിനാല്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ അവധിക്കാല പരിശീലനം മുടങ്ങി. വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കാന്‍ ബ്ളോക്ക് റിസോഴ്സ് സെന്‍ററുകളിലും ക്ളസ്റ്റര്‍ റിസോഴ്സ് സെന്‍ററുകളിലും നിയമിച്ചിരുന്ന അധ്യാപകര്‍ക്കാണ് പുനര്‍നിയമനം ലഭിക്കാത്തത്. വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിനായി1600ഓളം അധ്യാപകരെയാണ് നിയമിച്ചിരുന്നത്. മാര്‍ച്ച് 31ന് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഇവരെ പിരിച്ചുവിട്ടു. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍ ആദ്യവാരംതന്നെ പുനര്‍നിയമനം നല്‍കിയിരുന്നു. എസ്.എസ്.എയിലെ മറ്റു കരാര്‍ ജീവനക്കാര്‍ക്ക് പുനര്‍നിയമനം ലഭിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളില്‍ അവധിക്കാല പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കാനും കഴിഞ്ഞിട്ടില്ല. ബി.ആര്‍.സികളില്‍ ജോലിചെയ്യുന്ന റിസോഴ്സ് അധ്യാപകരുടെ നിയമനം ഉടന്‍ നടത്തണമെന്ന് സോര്‍ട്ട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് മനീഷ് വാളശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ടി.കെ. നിയാസ്, ഫെന്നി ക്രോസ്ബി, എം. സീമ, കെ.പി. ഷൈജുമോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.