തമസ്കരണം നേരിടാന്‍ ഇന്‍റര്‍നെറ്റ് ചാനലുമായി ആംആദ്മി പാര്‍ട്ടി

ന്യൂഡൽഹി: എതിരാളികൾക്കുവേണ്ടി ടി.വി ചാനലുകൾ തങ്ങളെ താറടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നത് മറികടക്കാൻ ഇൻറ൪നെറ്റ് ചാനലുമായി ആംആദ്മി പാ൪ട്ടി. 24 മണിക്കൂറും പാ൪ട്ടി വിശേഷങ്ങളും പ്രസംഗങ്ങളും ജനങ്ങളിലത്തെിക്കാൻ യൂട്യൂബ്, ഗൂഗ്ൾ ഹാംഗ് ഒൗട്ട് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് പരിപാടി.
യൂട്യൂബ് വഴി പാ൪ട്ടി നേതാക്കളുടെ വാ൪ത്താസമ്മേളനങ്ങളും റാലികളുമെല്ലാം തത്സമയം സംപ്രേഷണം ചെയ്യും.
പ്രധാനമായും വിദേശ ഇന്ത്യക്കാരെയും യുവതലമുറയെയുമാണ് ലക്ഷ്യമിടുന്നത്. രാജ്യം ഉറ്റുനോക്കുന്ന സീറ്റുകളിലെ  തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത ഇടപാടുകൾ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ ഈ സംവിധാനം വഴി പുറത്തുവിട്ടേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.