കണ്ണൂര്‍: ജിമ്മി ജോര്‍ജിന്‍െറ ഓര്‍മകള്‍ക്കു മുന്നില്‍ ജോര്‍ജ് ബ്രദേഴ്സ് ഒരിക്കല്‍കൂടി ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ തുണ്ടി ജിമ്മി ജോര്‍ജ് ഗ്രൗണ്ടില്‍ ആവേശത്തിന്‍െറ അഗ്നിനാളങ്ങള്‍ ചിതറി. പ്രായം തളര്‍ത്താത്ത കരുത്തുമായി ജിമ്മി ജോര്‍ജിന്‍െറ സഹോദരങ്ങളും സഹകളിക്കാരും കളം നിറഞ്ഞപ്പോള്‍ പൊരുതി നോക്കിയ മാധ്യമപ്രവര്‍ത്തര്‍ക്ക് അനിവാര്യമായ തോല്‍വി ഇല്ലാതാക്കാനായില്ല. കണ്ണൂര്‍ പ്രസ്ക്ളബ് നടത്തുന്ന ജേണലിസ്റ്റ് വോളി ലീഗിന്‍െറ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (20-17,20-25) ജിമ്മി ജോര്‍ജ് ബ്രദേഴ്സ് ക്ളബ് വിജയിച്ചത്. കാല്‍ നൂറ്റാണ്ടു മുമ്പ് സെലക്ടഡ് കേരളയുമായി ജോര്‍ജ് ബ്രദേഴ്സ് ക്ളബ് മത്സരിച്ചപ്പോള്‍ സഹോദരങ്ങള്‍ക്ക് ആവേശമായി ജിമ്മി ജോര്‍ജുമത്തെിയിരുന്നു. ജിമ്മിയുടെ അവസാന മത്സരമായിരുന്നു അത്. എതിരാളികളെ തകര്‍ത്തെറിഞ്ഞു മുന്നേറിയ അന്നത്തെ ടീമിന്‍െറ അതേ ആവേശത്തില്‍ തന്നെയായിരുന്നു ഇന്നലെയും ജിമ്മി ജേര്‍ജ് ക്ളബിന്‍െറ കളി. എന്നാല്‍, ആക്രമണത്തിന്‍െറ തീവ്രത കുറച്ച് ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് പന്ത് പതുക്കെ തള്ളിയിട്ട് നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു കളിയുടെ രീതി. ജിമ്മിയുടെ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് (ക്യാപ്റ്റന്‍), റോബര്‍ട്ട് ബോബി ജോര്‍ജ്, സഹകളിക്കാരായിരുന്ന രാജന്‍ മാസ്റ്റര്‍, പത്മനാഭന്‍, എന്‍. സഹജന്‍, പ്രകാശന്‍, രമേശന്‍, മാത്യു, കെ. ജോസ്, ബേബി ആലാറ്റില്‍, അശോകന്‍, തങ്കച്ചന്‍ എന്നിവരായിരുന്നു ജിമ്മി ജോര്‍ജ് ക്ളബ് ടീമിനു വേണ്ടി അണി നിരന്നത്. ഷമീര്‍ ഊര്‍പ്പള്ളിയാണ് പ്രസ്ക്ളബ് ടീമിനെ നയിച്ചത്. തുണ്ടി സെന്‍റ് ജോസഫ്സ് ഫെറോന പള്ളി സെമിത്തേരിയിലെ ജിമ്മിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഇരു ടീമുകളും ഗ്രൗണ്ടിലേക്ക് എത്തിയത്. കളിക്കാരെ പരിചയപ്പെടാനായി കായികതാരം അഞ്ജു ബോബി ജോര്‍ജും എത്തിയിരുന്നു. മത്സരം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് കെ.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു. ജിമ്മിയുടെ അമ്മ മേരി ജോര്‍ജ്, ആദ്യകാല കളിക്കാരന്‍ മാത്യൂ വങ്കാണി എന്നിവരും സന്നിഹിതരായിരുന്നു. പ്രസ്ക്ളബ് പ്രസിഡന്‍റ് സുരേന്ദ്രന്‍ മട്ടന്നൂര്‍ സ്വാഗതവും സെബാസ്റ്യന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.