കീഴാറ്റൂര്‍: ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡ് തോട്ടിന്‍കരയിലെ പുഴക്കല്‍ ഖദീജയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഓടുമേഞ്ഞ വീടിന്‍െറ മേല്‍കൂരക്ക് തീ പിടിക്കുന്നത് കണ്ട ഖദീജ പുറത്തേക്കോടി അയല്‍വാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് തീയണക്കുകയായിരുന്നു. തീപിടിത്തത്തില്‍ വീടിന്‍െറ മേല്‍ക്കൂര, കമ്പ്യൂട്ടര്‍, ടി.വി, ഫാന്‍, ബള്‍ബുകള്‍, കട്ടിലുകള്‍, ജനാലകള്‍ എന്നിവ കത്തി നശിച്ചു. കൂടാതെ ആധികാരിക രേഖകളും കത്തിനശിച്ചവയില്‍പെടും. മേലാറ്റൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ആര്യാടന്‍ വാപ്പു, എ. മോയിന്‍, ഇ. അബ്ദുപ്പ, സി.പി. മൊയ്തീന്‍, പുഴക്കല്‍ അബൂട്ടി തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.