മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി മുദ്രചാര്‍ത്തരുത്

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെയും മാവോവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരും ഭരണകൂടത്തിന്‍െറ കണ്ണില്‍ തീവ്രവാദികളാവാം. പക്ഷേ, അവര്‍ കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ അതിജീവന പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പച്ചമനുഷ്യരാണ്. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും പറഞ്ഞ് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മാവോവാദികളെന്ന് ആരോപിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാനുള്ള ഭരണകൂട ശ്രമങ്ങളും ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. സര്‍ക്കാറിന്‍െറ ഇത്തരം നീക്കങ്ങള്‍ക്കെതിരെ സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.