ചെമ്മരം നീര്‍ത്തടം നികത്തലില്‍ പ്രതിഷേധം

കോഴിക്കോട്: തണ്ണീര്‍ത്തട സംരക്ഷണത്തിന് പഞ്ചായത്ത് ഡാറ്റാ ബാങ്കില്‍പെടുത്തിയ രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള ചെമ്മരം നീര്‍ത്തടവും അതിലെ കുളങ്ങളും നികത്തുന്നതില്‍ പ്രതിഷേധം ശക്തം. താമരക്കുളം, പുഞ്ചക്കുളം, നടുക്കുളം എന്നിവയും റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് മണ്ണിട്ട് നികത്തിയത് എടുത്തുമാറ്റി ഇവ പുന$സ്ഥാപിക്കണമെന്ന് ചെമ്മരം നീര്‍ത്തട സംരക്ഷണ സമിതിയുടെ ജനകീയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുമ്പ് ബേപ്പൂര്‍ പഞ്ചായത്തില്‍പെട്ട ഈ സ്ഥലം ഇപ്പോള്‍ കോഴിക്കോട് കോര്‍പറേഷന്‍െറ കീഴിലാണ്. ഈ പ്രദേശത്തുകാരുടെ കുടിവെള്ളം ഇല്ലാതാക്കി തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കമിടാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എന്‍. ബാലകൃഷ്ണന്‍ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മരം നീര്‍ത്തട സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ സ്വാഗതവും എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. കെ. ജലീല്‍, ഷഫീഖ്, കെ. രത്നാകരന്‍, ജോ. കണ്‍വീനര്‍ എന്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.