ഡി.എസ്. സുഹാഗ് കരസേനാ മേധാവിയാകും

ന്യൂഡൽഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ ദൽബീ൪സിങ് സുഹാഗ് നിയമിതനാവും. ജൂലൈ 31ന് ജനറൽ ബിക്രം സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ കരസേനയുടെ ഉപമേധാവിയാണ് സുഹാഗ്. നിയമനത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയിട്ടുണ്ട്. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ താൽപര്യമില്ലാതെയാണ് പുതിയ കരസേനാ മേധാവിയെ നിയമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏറ്റവും മുതി൪ന്ന അഞ്ചു പേരുടെ ലിസ്റ്റിൽനിന്നാണ് നിയമനം. പ്രതിരോധമന്ത്രാലയം ഇതിൻെറ അന്തിമ മിനുക്കുപണിയിലാണ്. വൈസ് അഡ്മിറൽ ശേഖ൪ സിൻഹയെ മറികടന്ന് നാവികസേനാ മേധാവിയായി അഡ്മിറൽ ആ൪.കെ. ധോവൻ ഏപ്രിൽ 17ന് നിയമിതനായിരുന്നു. കരസേനാ മേധാവിയെ തിടുക്കപ്പെട്ട് നിയമിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമീഷനിൽ അവ൪ പരാതിയും നൽകി. എന്നാൽ, സേനാ മേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.