തിരുനാവായ: പഞ്ചായത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കൈത്തക്കര കുത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ മരുന്നുകളില്ലാതെ രോഗികള്‍ വലയുന്നതായി പരാതി. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും ദിനംപ്രതി നൂറിലേറെ രോഗികളെത്തുന്ന ആതുരാലയമാണിത്. പ്രമേഹത്തിനും പ്രഷറിനും സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍പോലും ഇവിടെ ലഭ്യമല്ല. ദൂരസ്ഥലങ്ങളില്‍നിന്ന് പി.എച്ച്.സിയിലെത്തുന്ന പ്രായമായ രോഗികള്‍ നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാരും രോഗികളും പറയുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകള്‍ എത്തിച്ച് രോഗികളുടെ പ്രയാസമകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.