ആധാര്‍ ഡാറ്റ കേന്ദ്രം ഇനി കനത്ത സുരക്ഷയില്‍

ബംഗളൂരു: ആധാ൪ കാ൪ഡിലെ സ്വകാര്യ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ (യു.ഐ.ഡി.എ.ഐ) ബംഗളൂരുവിലെ ആസ്ഥാനത്തിന് സുരക്ഷ വ൪ധിപ്പിക്കാൻ കേന്ദ്ര സ൪ക്കാ൪ തീരുമാനം. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സി.ഐ.എസ്.എഫ്) സുരക്ഷയാണ് ആസ്ഥാനത്തിന് ലഭ്യമാക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ബംഗളൂരു ഹെബ്ബാളിലുള്ള ആസ്ഥാനത്തിന് നിലവിൽ സ്വകാര്യ കമ്പനിയാണ് സുരക്ഷ ഒരുക്കുന്നത്. സുപ്രധാനമേഖലയുടെ നിയന്ത്രണത്തിനും അട്ടിമറി നീക്കങ്ങൾ തടയാനും നൂറോളം കമാൻഡോകളെയാണ് ആധാ൪ കേന്ദ്രത്തിൽ നിയമിക്കുക. അതീവ സുരക്ഷാ പ്രാധാന്യമുള്ള സാമഗ്രികളും മറ്റും സി.ഐ.എസ്.എഫിൻെറ നിയന്ത്രണത്തിലായിരിക്കും. സുരക്ഷ ആവശ്യപ്പെട്ടുള്ള റിപ്പോ൪ട്ട് ഉടൻ ഡൽഹിയിലെ നേതൃത്വത്തിന് ആഭ്യന്തര മന്ത്രാലയം സമ൪പ്പിക്കും. അതിനുശേഷമായിരിക്കും സേനയെ നിയമിക്കുന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനമെടുക്കുക. സുരക്ഷാ സേനയുടെ മുഴുവൻ ചെലവും സവിശേഷ തിരിച്ചറിയൽ അതോറിറ്റി തന്നെയാണ് വഹിക്കുക. രാജ്യത്തെ നിരവധി വ്യവസായ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുന്ന കേന്ദ്ര സേനയാണ് സി.ഐ. എസ്.എഫ്.
ആധാ൪ കാ൪ഡ് വിവരങ്ങളും ജനസംഖ്യ സംബന്ധ വിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാ ഹബ്ബാണ് ബംഗളൂരുവിലേത്.  കോടിക്കണക്കിന് പൗരന്മാരുടെ  സ്വകാര്യ വിവരങ്ങളും ഫോട്ടോ, റെറ്റിന, വിരലടയാളം എന്നിവയും ഡാറ്റാ സെൻററിലാണ് ശേഖരിക്കുന്നത്. ഇക്കാരണത്താലാണ് പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചതെന്ന് അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.