നിലമ്പൂര്‍: വഴിക്കടവ് അതിര്‍ത്തിയിലെ വാണിജ്യനികുതി ചെക്പോസ്റ്റില്‍ ഗ്രാനൈറ്റ്, മാര്‍ബിള്‍ പരിശോധനക്ക് ചരക്ക് ലോറികള്‍ കാത്തുകിടക്കുന്നത് ദിവസങ്ങളോളം. പരിശോധന ചുമതലയുള്ള സ്പെഷല്‍ സ്ക്വാഡ് എത്താന്‍ വൈകുന്നതാണ് ഏറെ അസൗകര്യങ്ങളുള്ള നാടുകാണി ചുരത്തില്‍ ലോറികള്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടിവരാന്‍ കാരണം. ചുരത്തില്‍ ഗതാഗത തടസ്സത്തിനും ഇത് കാരണമാകുന്നുണ്ട്. ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന ആനമറി മുതല്‍ ഒന്നാം വളവുവരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ചരക്ക് ലോറികളുടെ നീണ്ട വരി കണാം. വനം വകുപ്പിന്‍െറ അധീനതയിലുള്ള ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളൊന്നും ഇല്ലാത്തതിനാല്‍ ലോറി ജീവനക്കാര്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നുമുണ്ട്. നേരത്തെ വാണിജ്യനികുതി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവ പരിശോധിച്ചിരുന്നത്. എന്നാല്‍, ഇവയുടെ ഇറക്കുമതിയില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നാലു മാസത്തിലധികമായി ജില്ലയിലെ വില്‍പന നികുതി സ്പെഷല്‍ സ്ക്വാഡാണ് പരിശോധിക്കുന്നത്. ഇതോടെ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും ഇവിടേക്ക് പ്രത്യേകം സ്ക്വാഡിനെ നിയമിച്ചിട്ടില്ല. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ക്വാഡുകളാണ് ഊഴമനുസരിച്ച് പരിശോധനക്കെത്തുന്നത്. ജില്ലയിലെ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെയും പരിശോധനാ ചുമതലയുള്ള ഈ സ്ക്വാഡുകള്‍ വഴിക്കടവില്‍ എപ്പോള്‍ എത്തുമെന്ന് ഒരു നിശ്ചയവുമില്ല. ചില ദിവസങ്ങളില്‍ എത്താറുമില്ല. കര്‍ണാടകയില്‍ നിന്നുള്ള മാര്‍ബിള്‍, ഗ്രാനൈറ്റുകളാണ് നാടുകാണി ചുരം വഴി സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ശരാശരി ദിവസേന 40നും 55നുമിടയില്‍ ചരക്ക് ലോറികള്‍ ഇതുവഴി എത്തുന്നുണ്ട്. രിശോധനക്ക് കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലോറി ജീവനക്കാര്‍ ചുരത്തില്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു. പരിശോധന എളുപ്പത്തിലാക്കാനുള്ള നടപടി ഉണ്ടാവുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.