എന്‍ട്രന്‍സ് പരീക്ഷക്ക് ജില്ലയില്‍ 5980 വിദ്യാര്‍ഥികള്‍

ആലപ്പുഴ: ജില്ലയില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശപരീക്ഷ എഴുതുന്നത് 5980 വിദ്യാര്‍ഥികള്‍. 18 സെന്‍ററുകളിലായാണ് പരീക്ഷ നടക്കുന്നത്. തിങ്കളാഴ്ച ആദ്യദിനം എന്‍ജിനീയറിങ് ഒന്നാം പേപ്പറായിരുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയായിരുന്നു സമയം. ചൊവ്വാഴ്ച എന്‍ജിനീയറിങ് രണ്ടാംപേപ്പറായ കണക്ക് പരീക്ഷയും നടക്കും. മെഡിസിന്‍ പരീക്ഷ ബുധനാഴ്ചയാണ്. രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ട് പേപ്പറുകളുടെയും പരീക്ഷ നടക്കും. മെഡിസിന് 16 സെന്‍ററുകളാണുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ടെസ്റ്റ് ബുക് ഓഫിസറായ പി.ആര്‍. ധര്‍മപാലകുറുപ്പാണ് ജില്ലയിലെ എന്‍ട്രന്‍സ് പരീക്ഷയുടെ ലെയ്സണ്‍ ഓഫിസര്‍. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ എല്ലാ സെന്‍ററുകളിലേക്കും ഗസറ്റഡ് റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥനെ റെപ്രസെന്‍േററ്റീവായും നിയമിച്ചിട്ടുണ്ട്. ട്രഷറിയിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ളത്. പരീക്ഷ കഴിഞ്ഞാലുടന്‍ ഉത്തരപേപ്പറുകള്‍ സീല്‍ ചെയ്ത് തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കമീഷണറേറ്റില്‍ എത്തിക്കും. എല്ലാ തയാറെടുപ്പുകളും കൃത്യതയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആദ്യദിനം പരീക്ഷ സുഗമമായി നടന്നുവെന്നും ലെയ്സണ്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.