‘അട്ടിമറി’യില്‍ ഉണങ്ങിയ കൂറ്റന്മരം മുറിച്ചു

മണ്ണഞ്ചേരി: പതിറ്റാണ്ടുകളായി വഴിയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും തണലേകിയ വന്‍വൃക്ഷം ഉണങ്ങിയതിനെത്തുടര്‍ന്ന് മുറിച്ചുനീക്കി. മന$പൂര്‍വം മരം ഉണക്കി നശിപ്പിച്ചതാണെന്നും പകരം വെച്ചുപിടിപ്പിക്കാതെ മരംവെട്ടാന്‍ അനുവദിക്കില്ലെന്നും ആരോപിച്ച്് ഒരുവിഭാഗം തടയാന്‍ ശ്രമിച്ചതോടെ ജങ്ഷനില്‍ ബഹളമായി. മണ്ണഞ്ചേരി ജങ്ഷന് പടിഞ്ഞാറ് റോഡരികില്‍ നിന്നിരുന്ന മരമാണ് മുറിച്ചുനീക്കിയത്. നിറയെ പച്ചപുതച്ചുനിന്ന മരം മാസങ്ങള്‍ക്കുമുമ്പ് പൊടുന്നനെയാണ് ഉണങ്ങിക്കരിഞ്ഞത്. അജ്ഞാതര്‍ മരത്തില്‍ ‘രസം’ കുത്തിവെച്ച് ഉണക്കിയതെന്നായിരുന്നു ആരോപണം. ഈ ഭാഗത്തെ നിരവധി മരങ്ങള്‍ ഇങ്ങനെ ഉണക്കുകയും മുറിച്ചുനീക്കുകയും ചെയ്തിരുന്നു. ഇതോടെ കാലങ്ങളായി തണലേകിയ മരമാണ് ഇല്ലാതായത്. രാവിലെയോടെ കരാറുകാരന്‍ മരംവെട്ടാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ അത് തടസ്സപ്പെടുത്തി. മുറിച്ചുനീക്കുന്ന മരത്തിന് പകരം മരം വെച്ചുപിടിപ്പിക്കാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത്. മണ്ണഞ്ചേരി എസ്.ഐയുടെ സാന്നിധ്യത്തില്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.