മാവോവാദിയെന്ന് ധരിച്ച് പൊലീസ് മനോരോഗിയെ പിടികൂടി

വെള്ളമുണ്ട: മാവോവാദി പേടിയില്‍ പൊലീസ് മനോരോഗിയെ പിടികൂടി. തൊണ്ടര്‍നാട് പഞ്ചായത്തിലെ പെരിഞ്ചേരിമല ആദിവാസി കോളനിയില്‍നിന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ആഗ്ര ലാലാപൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ മിശ്രയെ(40)നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. രാവിലെ മുതല്‍ കോളനിയില്‍ ചുറ്റിത്തിരിയുകയായിരുന്ന ഇയാള്‍ മാവോവാദിയാണെന്ന സംശയത്താല്‍ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മനോരോഗിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. വഴിയരികില്‍ കാണുന്ന പോസ്റ്ററുകള്‍ പറിച്ചെടുക്കുന്നതും പോസ്റ്റിലും ചുവരിലും പേനകൊണ്ട് കൃഷ്ണ എന്ന് എഴുതുന്നതും ശീലമാക്കിയ ഇയാളെ മാവോവാദിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഭക്ഷണം മാത്രമാണ് ഇയാള്‍ കാണുന്നവരോട് ആവശ്യപ്പെടുന്നത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.