ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയ൪ ലീഗിലെ വാതുവെപ്പും ഒത്തുകളിയും അന്വേഷിക്കാൻ ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റി സന്നദ്ധത അറിയിച്ചു. എൻ. ശ്രീനിവാസനും എം.എസ്. ധോണിയും അടക്കമുള്ള പ്രമുഖ൪ക്കെതിരായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന് സുപ്രീംകോടതി ആരാഞ്ഞതിനെ തുട൪ന്നാണിത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് നി൪ദേശിച്ച മൂന്നംഗ സമിതിയെ സുപ്രീംകോടതി തള്ളിക്കളഞ്ഞു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഐ.പി.എൽ വാതുവെപ്പും ഒത്തുകളിയും അന്വേഷിക്കാൻ ബി.സി.സി.ഐ സമ൪പ്പിച്ച പാനൽ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ഞായറാഴ്ച ചേ൪ന്ന ബി.സി.സി.ഐ വ൪ക്കിങ് കമ്മിറ്റി യോഗമാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി, സി.ബി.ഐ മുൻ മേധാവി ആ൪.കെ. രാഘവൻ, കൊൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എൻ. പട്ടേൽ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കാനുള്ള ശിപാ൪ശ സുപ്രീംകോടതിക്ക് മുമ്പാകെ വെച്ചത്. ഇത് ചോദ്യംചെയ്ത ബിഹാ൪ ക്രിക്കറ്റ് അസോസിയേഷൻെറ വാദം അംഗീകരിച്ച സുപ്രീംകോടതി, ബി.സി.സി.ഐ സമിതി കേസ് അന്വേഷിക്കേണ്ടതില്ളെന്ന് വ്യക്തമാക്കി. ഒത്തുകളി അന്വേഷിക്കുന്നതിന് പൊലീസിനും സി.ബി.ഐക്കും പരിമിതിയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
തുട൪ന്നാണ് റിപ്പോ൪ട്ടിൽ പരാമ൪ശിച്ച 13 പേ൪ക്കെതിരായ അന്വേഷണം നടത്താൻ കമ്മിറ്റിക്ക് കഴിയുമോ എന്ന് ജസ്റ്റിസ് എ.കെ. പട്നായിക് അധ്യക്ഷനായ ബെഞ്ച് മുദ്ഗലിനോട് ചോദിച്ചത്. തയാറാണെങ്കിൽ അന്വേഷണ ഏജൻസികളുടെ സഹായം കമ്മിറ്റിക്ക് ലഭ്യമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. മുദ്ഗൽ കമ്മിറ്റി ശ്രീനിവാസനും ധോണിയുമായി സംസാരിച്ചതിൻെറ റെക്കോഡ് ചെയ്ത ചില ഭാഗങ്ങൾ ശ്രീനിവാസനും ബി.സി.സി.ഐക്കും നൽകാൻ സുപ്രീംകോടതി സമ്മതിച്ചു. ശ്രീനിവാസൻെറയും ധോണിയുടെയും ശബ്ദരേഖകൾ പരിശോധിക്കാനും സുപ്രീംകോടതി സെക്രട്ടറി ജനറലിന് ശബ്ദരേഖ കൈമാറാനും ബെഞ്ച് ഉത്തരവിട്ടു. സീഡികളുടെ രഹസ്യസ്വഭാവം ബി.സി.സി.ഐ കാത്തുസൂക്ഷിക്കണമെന്ന് കോടതി നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.