കസൗലി സാഹിത്യോത്സവത്തില്‍ 2.5 ലക്ഷത്തിന്‍െറ ഖുശ്വന്ത് സിങ് സാഹിത്യ പുരസ്കാരം

ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കസൗലിയിൽ നടക്കാറുള്ള ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തിന് ഇത്തവണ മാറ്റുകൂടും. അന്തരിച്ച ഖുശ്വന്ത് സിങ്ങിൻെറ പേരിൽ ഏ൪പ്പെടുത്തുന്ന രണ്ടര ലക്ഷം രൂപയുടെ സാഹിത്യ അവാ൪ഡ് ഇത്തവണ ഈ സാഹിത്യോത്സവത്തിൽ പ്രഖ്യാപിക്കും. ആദ്യമായി എഴുതുന്ന നോവലിനാണ് പുരസ്കാരം നൽകുക. എഴുത്തുകാരനും കോളമിസ്റ്റുമായ സുഹേൽ സത്തേ് ആണ് ‘ഖുശ്വന്ത് സിങ് മെമ്മോറിയൽ ബുക് പ്രൈസ്’ ഏ൪പ്പെടുത്തിയത്. ഇതിന് ഓക്സ്ഫഡ് ബുക്സ് സ്റ്റോറിൻെറ പിന്തുണയുമുണ്ട്. അതുകൊണ്ട്, അവാ൪ഡ് തുകക്കു പുറമെ പുരസ്കാര ജേതാവിന് ഇന്ത്യയിലെ വിവിധ ഓക്സ്ഫഡ് പുസ്തകശാലകൾ സന്ദ൪ശിക്കാൻ അവസരമുണ്ടാകും.
തനിക്ക് 1982 മുതൽ ഖുശ്വന്ത് സിങ്ങിനെ പരിചയമുണ്ടെന്ന് സുഹേൽ സത്തേ് പറഞ്ഞു. മഹാനായ മനുഷ്യനായിരുന്നു ഖുശ്വന്ത്. അദ്ദേഹത്തിൻെറ ഓ൪മക്കായി അടുത്ത 25 വ൪ഷത്തേക്ക് പ്രതിവ൪ഷം 2.5 ലക്ഷം രൂപയുടെ അവാ൪ഡ് സ്പോൺസ൪ ചെയ്യുകയാണെന്ന് സുഹേൽ പറഞ്ഞു.
പ്രശസ്തരായ എഴുത്തുകാരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുകയെന്ന് സാഹിത്യോത്സവ ഡയറക്ട൪ നമിത ഗോഖലെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.