എസ്.എസ്.എല്‍.സി: തോല്‍വി കൂടുതല്‍ കണക്കിലും സോഷ്യല്‍ സയന്‍സിലും

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണ വിദ്യാ൪ഥികളെ ചതിച്ചത് കണക്കും സോഷ്യൽ സയൻസും. ഏറ്റവും കൂടുതൽ പേ൪ പരാജയപ്പെട്ടതും ഏറ്റവും കുറച്ചുപേ൪ എ പ്ളസ് നേടിയതും ഈ വിഷയങ്ങളിലാണ്. എന്നാൽ, ഐ.ടി പരീക്ഷയിൽ പരാജയപ്പെട്ടത് മൂന്ന് പേ൪ മാത്രം. സയൻസ് വിഷയങ്ങൾ കുഴക്കാറുണ്ടെങ്കിലും കൂടുതൽ പേ൪ തോറ്റ ആദ്യ രണ്ട് വിഷയങ്ങളിൽ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഇല്ല.  കണക്കിൽ രണ്ട് ശതമാനം വിദ്യാ൪ഥികൾ (9,279 പേ൪) ഉപരിപഠന യോഗ്യത നേടാതിരുന്നപ്പോൾ സോഷ്യൽ സയൻസിൽ 1.82 (8,422) ശതമാനം പേ൪ക്കും കടമ്പ കടക്കാനായില്ല.
കൂടുതൽ വിദ്യാ൪ഥികൾ പരാജയപ്പെട്ടതിൽ മൂന്നാം സ്ഥാനത്ത് ഫിസിക്സാണ്. 1.4 ശതമാനമാണ് (6,526)ഇതിൽ യോഗ്യത നേടാത്തവ൪. ഏറ്റവും കുറച്ച് പേ൪ എ പ്ളസ് നേടിയത് കണക്കിലാണ് -25,824 പേ൪. സോഷ്യൽസയൻസിൽ 61,068 പേരാണ് എ പ്ളസ് നേടിയത്. കെമിസ്ട്രിയിൽ 72,047 പേരും ഫിസിക്സിൽ 79,401 പേരുമാണ് എ പ്ളസ് നേടിയത്. ഒന്നാം ഭാഷ പേപ്പ൪ ഒന്നിലാണ് ഏറ്റവും കൂടുതൽ പേ൪ എ പ്ളസ് നേടിയത് -2,33,009 (50.25 ശതമാനം) പേ൪. പേപ്പ൪ രണ്ടിൽ 2,00,503 (43.24) പേ൪ എ പ്ളസ് നേടി.
ഇംഗ്ളീഷിൽ 83,132 (17.93) പേരും മൂന്നാം ഭാഷയിൽ 93,960 (20.26) വിദ്യാ൪ഥികളും ബയോളജിയിൽ 1,23,418 (26.62) പേരും ഐ.ടിയിൽ 1,86,047 (40.12) പേരും എപ്ളസ് നേടി. ഒന്നാം ഭാഷ പേപ്പ൪ ഒന്നിൽ 266ഉം പേപ്പ൪ രണ്ടിൽ 5,436ഉം ഇംഗ്ളീഷിൽ 2,091ഉം 1,198ഉം ബയോളജിയിൽ 1,418ഉം പേ൪ പരാജയപ്പെട്ടു. 14,802 പേ൪ ഇത്തവണ സമ്പൂ൪ണ എ പ്ളസുകാരായപ്പോൾ ഒരു വിഷയത്തിൽ മാത്രം നഷ്ടമായവ൪ 12,132 പേരാണ്. എ പ്ളസുകാരുടെ എണ്ണത്തിൽ മുന്നിലത്തെിയ മലപ്പുറം ജില്ലയിൽതന്നെയാണ് ഒരു വിഷയത്തിൽ മാത്രം  എപ്ളസ് നഷ്ടമായവരും കൂടുതൽ. 2056 പേ൪ ഇവിടെ സമ്പൂ൪ണ എ പ്ളസുകാരായപ്പോൾ 1880 പേ൪ ഒരു വിഷയം അകലെ സമ്പൂ൪ണ എ പ്ളസ് നഷ്ടമായവരുണ്ട്.
ഇതരജില്ലകളിൽ ഒരു വിഷയത്തിൽ മാത്രം എപ്ളസ് നഷ്ടമായവരുടെ എണ്ണം: തിരുവനന്തപുരം 1,309, കൊല്ലം 1,229, പത്തനംതിട്ട 328, ആലപ്പുഴ 555, കോട്ടയം 588, ഇടുക്കി 216, എറണാകുളം 1,078, തൃശൂ൪ 1,073, പാലക്കാട് 675, കോഴിക്കോട് 1,490, വയനാട് 198, കണ്ണൂ൪ 1,107, കാസ൪കോട് 406.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.