അമ്പലപ്പുഴയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നേട്ടംകൊയ്തു

അമ്പലപ്പുഴ: അമ്പലപ്പുഴ മേഖലയില്‍ നേട്ടംകൊയ്ത് സര്‍ക്കാര്‍ സ്കൂളുകളും. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എടത്വ തലവടി സ്കൂള്‍ നൂറുമേനി വിജയം കൊയ്തു. 44 വിദ്യാര്‍ഥികളില്‍ മുഴുവന്‍ കുട്ടികളും വിജയിച്ചു. ഒരു കുട്ടിക്ക് മുഴുവന്‍ എ പ്ളസുണ്ട്. തകഴി ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ 98 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 154 കുട്ടികളില്‍ 150പേരും വിജയിച്ചു. മൂന്ന് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 98 ശതമാനം വിജയം നേടി. 144 കുട്ടികളില്‍ 140പേരും വിജയിച്ചു. എട്ട് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. ഒമ്പത് കുട്ടികള്‍ക്ക് ഒമ്പത് വിഷയങ്ങളില്‍ എ പ്ളസ് ലഭിച്ചു. കരുമാടി ഗവ. സ്കൂളിന് 98 ശതമാനമാണ് വിജയം. 59 കുട്ടികളില്‍ 57പേര്‍ വിജയിച്ചു. ഒരു കുട്ടിക്ക് മുഴുവന്‍ എ പ്ളസുണ്ട്. സ്കൂളിലെ ഇംഗ്ളീഷ് മീഡിയം വിദ്യാര്‍ഥികളില്‍ മുഴുവന്‍പേരും വിജയിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ 154 വിദ്യാര്‍ഥികളില്‍ 150പേര്‍ വിജയിച്ച് 98 ശതമാനം വിജയം നേടി. മൂന്നുപേര്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 98 ശതമാനമാണ് വിജയം. 78ല്‍ 76പേരും വിജയിച്ചു. കാക്കാഴം ഗവ. ഹൈസ്കൂളില്‍ 94 ശതമാനമാണ് വിജയം. 216ല്‍ 200 പേര്‍ വിജയിച്ചു. അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 93 ശതമാനമാണ് വിജയം. 431 കുട്ടികളില്‍ 399 കുട്ടികള്‍ വിജയിച്ചു. രണ്ട് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. പറവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ 95 ശതമാനം വിജയം നേടി. 229ല്‍ 218 പേര്‍ വിജയിച്ചു. നാല് കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. പുറക്കാട് എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 320 കുട്ടികളില്‍ 305പേര്‍ വിജയിച്ച് 95 ശതമാനം നേടി. അഞ്ചുപേര്‍ക്ക് മുഴുവന്‍ എ പ്ളസാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.