ഓട്ടുരുളിയും കൊന്നപ്പൂവും, വീണ്ടും വിഷു

കുഴല്‍മന്ദം: കണിവെള്ളരിയും കൊന്നപ്പൂവും ഓട്ടുരുളിയും നിലവിളക്കും പഴവര്‍ഗങ്ങളും പൊന്നാടകളുമായി മലയാളികളുടെ കാര്‍ഷിക ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ ഗ്രാമീണ മേഖലകള്‍ ഉണര്‍ന്നു. വിഷുവിന് ഒഴിവാക്കാന്‍ പറ്റാത്തതാണ് ‘വിഷുക്കൈനീട്ടം’. വിഷു ദര്‍ശനം കഴിഞ്ഞ കാലത്ത് തന്നെ തങ്ങള്‍ വിളവ് ഇറക്കുന്ന പാടങ്ങളില്‍ പൂജ നടത്തിയും പടക്കം പൊട്ടിച്ചും ഭൂമി ദേവിയെ വണങ്ങുന്നത് മേഖലയില്‍ പതിവ് കാഴ്ചയാണ്. ഒപ്പം ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന വിഷു വേലകള്‍ക്കും തുടക്കമാവും. വരാനിരിക്കുന്ന വിളവെടുപ്പ് വര്‍ഷത്തില്‍ നൂറുമേനി വിളയണമെന്ന പ്രാര്‍ഥന പാടവരമ്പുകളില്‍നിന്ന് ഉയരുമ്പോള്‍ എങ്ങുനിന്നോ വരുന്ന വിഷുപക്ഷികള്‍ വിത്തും കൈക്കോട്ടും എന്ന് പാടും. വിളവിനായി വിത്തെറിയാനുള്ള ഒരുക്കത്തിന്‍െറ ആഘോഷമാണ് വിഷു. മേടസംക്രമ നാളില്‍ രാവും പകലും തുല്യ അളവിലായിരിക്കും. വിഷുക്കണിയാണ് ആഘോഷത്തിന്‍െറ പ്രൗഢമാര്‍ന്ന ആചാരം. ഔധഗുണം ചേര്‍ന്ന വിഷുകഞ്ഞിയും ആഘോഷത്തിന്‍െറ ഭാഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.