എഴുപുന്ന–കുമ്പളങ്ങി പാലം: അപ്രോച്ച് റോഡുകളുടെ നിര്‍മാണം മൂന്നുമാസത്തിനകം തീര്‍ക്കണം –ഹൈകോടതി

അരൂര്‍: എറണാകുളം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എഴുപുന്ന-കുമ്പളങ്ങി പാലത്തിന്‍െറ അപ്രോച്ച് റോഡുകളുടെ നിര്‍മാണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈകോടതി. നിര്‍മാണം നീണ്ടുപോകുന്നതിനെതിരെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ എഴുപുന്ന യൂനിറ്റ് പ്രസിഡന്‍റ് സാബു കാനക്കാപ്പള്ളിയാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 31നകം നിര്‍മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നായിരുന്നു കോടതി നേരത്തേ ഉത്തരവിട്ടത്. എന്നാല്‍, പണി തുടങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഹൈകോടതിയെ സമീപിച്ച് ആറുമാസത്തെ സാവകാശം ചോദിച്ചു. അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ നിര്‍മാണം നടത്താന്‍ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ ഹൈകോടതിയെ ബോധിപ്പിച്ചു. ഇതത്തേുടര്‍ന്നാണ് മൂന്നുമാസത്തെ സാവകാശം കോടതി നല്‍കിയത്. അപ്രോച്ച്റോഡ് നിര്‍മാണം വൈകുന്നതില്‍ എഴുപുന്നയിലും കുമ്പളങ്ങിയിലും പ്രതിഷേധം ശക്തമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.