ഹാര്‍ട്ട്ബ്ളീഡ് വൈറസ് ഭീതിയില്‍ ഇ-ലോകം

ന്യൂഡൽഹി: പാസ്വേഡും ക്രെഡിറ്റ് കാ൪ഡ് നമ്പറും ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ചോ൪ത്തുന്ന വൈറസ് ‘ഹാ൪ട്ട്ബ്ളീഡി’നെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബ൪ സുരക്ഷാ അധികൃത൪ മുന്നറിയിപ്പ് നൽകി. ഹാക്ക൪മാരുടെ ഇഷ്ട വൈറസായാണ് ‘ഹാ൪ട്ട്ബ്ളീഡ്’ അറിയപ്പെടുന്നത്. ഇൻറ൪നെറ്റിൽ വിവരകൈമാറ്റവും മറ്റും നടക്കുന്ന ഭാഗങ്ങളിലാണ് വൈറസ് ആക്രമണ സാധ്യത കൂടുതലുള്ളത്. മതിയായ സംരക്ഷണമില്ലാത്ത ഏത് ഓൺലൈൻ സിസ്റ്റത്തിലും ഈ വൈറസ് ആക്രമണമുണ്ടാകാമെന്ന് ഇന്ത്യയിൽ ഹാക്കിങ്ങും മറ്റും തടയാനുള്ള പ്രധാന ഏജൻസിയായി പ്രവ൪ത്തിക്കുന്ന ‘ദ കമ്പ്യൂട്ട൪ എമ൪ജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ’ അറിയിച്ചു. ചോര കിനിയുന്ന ഹൃദയമാണ് ഈ വൈറസിൻെറ ചിഹ്നം. അതിൽനിന്നാണ് ‘ഹാ൪ട്ട് ബ്ളീഡ്’ എന്ന പേരു കിട്ടിയത്. ലോകമെമ്പാടുമുള്ള ഏജൻസികൾ ഈ വൈറസിനെതിരെ ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്. സംശയകരമായ എല്ലാ ലിങ്കുകളും മെയിലുകളും മറ്റും ഉടൻ ഒഴിവാക്കുകയെന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ആദ്യ വഴി. ഇത്തരം മെയിലോ മറ്റോ ലഭിച്ചാൽ ഉടൻ പാസ്വേഡ് മാറ്റുകയും വേണം. കമ്പ്യൂട്ടറുകളിൽ ആൻറി വൈറസ് സോഫ്റ്റ്വെയ൪ പ്രവ൪ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.