അമിത് ഷാക്കും അഅ്സം ഖാനും പ്രചാരണത്തിന് വിലക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപന പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാവ് അമിത് ഷാ, യു.പിയിലെ മന്ത്രിയും സമാജ്വാദി പാ൪ട്ടി നേതാവുമായ അഅ്സം ഖാൻ എന്നിവ൪ക്കെതിരെ കേസ് രജിസ്റ്റ൪ ചെയ്തു. ഇരുവ൪ക്കുമെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം നി൪ദേശിച്ചതനുസരിച്ചാണ് നടപടി.
അമിത് ഷാക്കെതിരെ രണ്ടും അഅ്സം ഖാനെതിരെ ഒരു എഫ്.ഐ.ആറുമാണ് രജിസ്റ്റ൪ ചെയ്തത്. അമിത് ഷായും അഅ്സം ഖാനും പ്രചാരണത്തിൽ പങ്കെടുക്കുന്നതിനും കമീഷൻ വിലക്കേ൪പ്പെടുത്തിയിരുന്നു. വിലക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കമീഷനെ സമീപിച്ചു. സാമുദായിക ചേരിതിരിവിന് ശ്രമിച്ചിട്ടില്ളെന്നാണ് ഇരുവരും കമീഷന് നൽകിയിരിക്കുന്ന വിശദീകരണം. മുസഫ൪നഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമ൪ശത്തിൻെറ പേരിലാണ് അമിത് ഷാക്കെതിരെ നടപടിയെടുത്തത്. കലാപകാലത്ത് തങ്ങളെ  സഹായിക്കാത്തവ൪ക്കെതിരെ ബി.ജെ.പിക്ക് വോട്ട് നൽകി  പ്രതികാരം ചെയ്യണമെന്നായിരുന്നു അമിത് ഷായുടെ ആഹ്വാനം. കാ൪ഗിൽ യുദ്ധം നയിച്ചതും വിജയിപ്പിച്ചതും മുസ്ലിം പട്ടാളക്കാരാണെന്ന് പറഞ്ഞതാണ് അഅ്സം ഖാനെ കുടുക്കിയത്. ഗാസിയാബാദിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അഅ്സം ഖാൻെറ പരാമ൪ശം. താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ളെന്നും ബി.ജെ.പിക്ക് വോട്ടുചോദിച്ചത് എങ്ങനെ തെറ്റാകുമെന്നും അമിത് ഷാ ചോദിച്ചു. താൻ പറഞ്ഞത് ശരിയായ വസ്തുതയാണെന്നും  വിശദീകരിക്കാൻ അവസരം നൽകാതെയാണ്  നടപടിക്ക് കമീഷൻ തീരുമാനിച്ചതെന്നും അഅ്സം ഖാൻ പറഞ്ഞു. അമിത് ഷാക്കെതിയെ നടപടിയെടുക്കുമ്പോൾ തൂക്കമൊപ്പിക്കാൻ വേണ്ടിയാണ് തന്നെയും പിടികൂടിയതെന്ന് ഖാൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.