കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. കരുണാകരന്‍ ഭാര്യ ലൈലയോടൊപ്പം നീലേശ്വരം എന്‍.കെ. ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍ 14ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖ് കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ 68ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ഉടന്‍ കാസര്‍കോട്ടേക്ക് തിരിച്ചു. ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍ ഭാര്യ ഷീബക്കും മകള്‍ ഗായത്രിക്കുമൊപ്പമെത്തി കാസര്‍കോട് നെല്ലിക്കുന്ന് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ ഗവ. ഹൈസ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. 1977നുശേഷം നടന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹം വോട്ട് ചെയ്തിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അബ്ബാസ് മുതലപ്പാറ ബോവിക്കാനം മൂലടുക്കം സ്കൂളിലും ദലിത് സര്‍വീസ് സൊസൈറ്റി സ്ഥാനാര്‍ഥി ഗോത്ര മൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ മൂലടുക്കം ഭിന്നതല പഠനകേന്ദ്രത്തിലും വോട്ട് രേഖപ്പെടുത്തി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി എന്‍.യു. അബ്ദുല്‍സലാം പാണാര്‍കുളം എ.എല്‍.പി സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് പാണാര്‍കുളം സ്കൂളിലെ ബൂത്തില്‍ ഭാര്യ സഫിയക്കൊപ്പമെത്തി വോട്ട് ചെയ്തു. കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് മക്കളായ ഷഹിക്ക, സഫാന എന്നിവര്‍ക്കൊപ്പം നെല്ലിക്കുന്ന് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ കോളിയടുക്കം യു.പി സ്കൂളിലും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) കൂട്ടക്കനി യു.പി സ്കൂളിലും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) പുത്തിലോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മുന്‍മന്ത്രി സി.ടി. അഹമ്മദലി എരുതുംകടവ് ഗവ. യു.പി സ്കൂള്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി മുള്ളേരിയ ഗവ. യു.പി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല തളങ്കര നുസ്രത്ത് നഗര്‍ സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കോട്ടച്ചേരി എ.എല്‍.പി സ്കൂളിലെ 104ാം നമ്പര്‍ ബൂത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ കുടുംബാംഗങ്ങളോടുമൊപ്പമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.