മഞ്ചേരി: വോട്ടെടുപ്പ് തീരാന്‍ ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കെ മഞ്ചേരി വായ്പാറപ്പടി ഗവ എല്‍.പി സ്കൂളിലെ മൂന്ന് ബൂത്തുകള്‍ക്ക് സമീപം പൊലീസ് പ്രകോപനമില്ലാതെ ലാത്തിവീശിയതായി പരാതി. മലപ്പുറം എ.എസ്.പി പ്രതീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് വൈകുന്നേരം അഞ്ചോടെ വായ്പാറപ്പടിയിലെത്തിയത്. റോഡില്‍ ജീപ്പ് നിര്‍ത്തി സ്കൂള്‍ കോമ്പൗണ്ടില്‍ കയറിയ പൊലീസുകാര്‍ മുന്നറിയിപ്പ് നല്‍കാതെ സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നവരെ ലാത്തിവീശി ഓടിച്ചു. വോട്ട് രേഖപ്പെടുത്താന്‍ നിന്ന ചിലര്‍ക്കും അടിയേറ്റു. വരിയില്‍ നില്‍ക്കാതെ ബൂത്തിന് അല്‍പം അകലെയായി നിന്നവര്‍ക്കാണ് ലാത്തിയടിയേറ്റത്. ഇതില്‍ വോട്ട് ചെയ്തവരും ചെയ്യാനിരിക്കുന്നവരുമുണ്ടായിരുന്നു. മൂന്ന് ബൂത്തുകളാണ് വായ്പാറപ്പടി ഗവ. എല്‍.പി സ്കൂളില്‍. കോവിലകംകുണ്ട്, വായ്പാറപ്പടി, അരുകിഴായ എന്നിവിടങ്ങളിലുള്ളവരാണിവിടെ വോട്ട് ചെയ്യാനെത്തിയത്. പൊലീസ് ലാത്തിവീശിയതോടെ അവസാനസമയം വോട്ട് രേഖപ്പെടുത്താന്‍ പലരും എത്തിയില്ലെന്ന് ബൂത്ത് ഏജന്‍റ് പറഞ്ഞു. സംഭവമറിഞ്ഞ് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി വി.എം. ഷൗക്കത്ത് എന്നിവര്‍ സ്ഥലത്തെത്തി. അതേസമയം, അവസാന ഘട്ടത്തില്‍ കള്ളവോട്ട് രേഖപ്പെടുത്താന്‍ ശ്രമമുണ്ടാവുമെന്നറിഞ്ഞാണ് പൊലീസ് ഇടപെട്ടതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.